അനധികൃത ടാക്‌സികള്‍ സൂക്ഷിക്കുക ഹൈറേഞ്ചില്‍ നിങ്ങള്‍ക്ക് പണികിട്ടും:
അടിമാലി: ഹൈറേഞ്ചില്‍ അനധികൃതമായി ഓടുന്ന ടാക്‌സികള്‍ക്കെതിരേയും ടാക്‌സി പെര്‍മിറ്റില്ലാതെ സഞ്ചാരികളെ എടുക്കുന്ന സ്വകാര്യവാഹനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളുമായി മുമ്പോട്ട് പോകാന്‍ നീക്കം. കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇടുക്കി ജില്ലാ രൂപീകരണ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. നിയമ ലംഘനം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

അയല്‍ജില്ലകളില്‍ നിന്നെത്തി വാഹനങ്ങളുടെ കേടുപാടുകള്‍ മൂലം വഴിയില്‍ അകപ്പെട്ടുപോകുവരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇടുക്കി ജില്ലാകമ്മറ്റി തീരുമാനിച്ചു. അടിമാലി ഫാത്തിമാ റെസിഡന്‍സിയില്‍ നട യോഗം അടിമാലി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ടാക്‌സി ഡ്രൈവര്‍മാര്‍ക്കു വേണ്ടുന്ന എല്ലാ സഹായവും മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അബ്ദുള്‍സലാം പറഞ്ഞു.
യോഗാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റായി അനൂപ് ശാന്തന്‍പാറയേയും രക്ഷാധികാരിയായി സി യു ബിജുവിനേയും ജനറല്‍ സെക്രട്ടറിയായി റ്റി എസ് നസീറിനേയും തിരഞ്ഞെടുത്തു. ബിജു ആലക്കല്‍,സൈനുദ്ദീന്‍ അടിമാലി തുടങ്ങിയവരെ വൈസ് പ്രസിഡന്റ്മാരായും വിനോദ് ശാന്തന്‍പാറ, ഹരീഷ് രാജകുമാരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും എംഎന്‍ പ്രകാശിനെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ല അടിസ്ഥാനത്തില്‍ തന്നെ നിരവധി മികച്ച സഹായ വാഗ്ദാനം നല്‍കാന്‍ സംഘടനക്ക് കഴിയുമെന്നും വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് മികച്ച സര്‍വ്വീസ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications