Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊറോട്ടയടിയും സപ്ലൈർ പണിയും; അന്നം തേടിവന്ന അതിഥിതൊഴിലാളിക്ക് കേരള ഭാ​ഗ്യക്കുറിയിലൂടെ 70 ലക്ഷം

Lottery31

ഭാ​ഗ്യം ചിലപ്പോൾ അതിന് അർഹരായ മനുഷ്യനിലേക്ക് തന്നെ എത്തും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ അതിനുള്ള ഉ​ദാഹരണമാണ് പറയാൻ പോകുന്നത്. സ്വന്തം നാടും വീടും വീട്ടുകാരേയുമൊക്കെ വിട്ട് മറ്റൊരു നാട്ടിൽച്ചെന്ന് പണിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ മുന്നിൽ മറ്റു വഴികൾ തെളിയാതെ വരുമ്പോൾ ഇതല്ലാതെ മറ്റുവഴി ഇല്ലാതാകും. ‌‌

കേരളത്തിൽ പണിക്കെത്തിയത അസം സ്വദേശിയാണ് ഇക്രം ഹുസൈൻ എന്നാൽ ഇവിടെ ആ മനുഷ്യനെ കാത്തിരുന്നത് വലിയൊരു ഭാ​ഗ്യമായിരുന്നു. ഹോട്ടലിൽ പണിയിൽ മുഴുകി ക്ഷീണിക്കുമ്പോഴും അദ്ദേഹം അറിഞ്ഞുകാണില്ല... തന്നെ കാത്തിരിക്കുന്ന ആ ഭാ​ഗ്യം. ഇന്നലെ വൈകീട്ടോടെയാണ് ഇദ്ദേഹത്തിന്റെ ഭാ​ഗ്യം തെളിയുന്നത്. ഈ തൊഴിലാളിയുടെ ജീവിതത്തെക്കുറിച്ച് നമുക്ക് വിശദമായി അറിയാം...

പൊറോട്ടിക്കിടെ തേടിവന്ന ഭാ​ഗ്യം

പൊറോട്ടിക്കിടെ തേടിവന്ന ഭാ​ഗ്യം

നെല്ലിമറ്റത്തെ ഹോട്ടലിലെ തൊഴിലാളിയാണ് അസം സ്വദേശിയായ ഇക്രം ഹുസൈൻ. ഇക്രമിനെ തേടിയെത്തിയ ആ ഭാ​ഗ്യം അറിയണ്ടേ.കേരള ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇന്നലെ വൈകിട്ട് നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തിന് അടിച്ചത്. ഇക്രം എടുത്ത NG 773104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. അങ്ങനെയാണ് പണി തേടിവന്ന ഇക്രത്തിന് ഒറ്റ നിമിഷം കൊണ്ട് ലക്ഷങ്ങൾ സ്വന്തമായത്.

പത്ത് വർഷമായി കേരളത്തിൽ

പത്ത് വർഷമായി കേരളത്തിൽ

പത്ത് വർഷമായി കേരളത്തിൽ ആണ് 42കാരനായ ഇക്രം. തോന്നുമ്പോഴല്ല, ഒട്ടുമിക്ക ദിവസങ്ങളിലെല്ലാം ഇക്രം കേരള ഭാ​ഗ്യക്കുറി എടുക്കാറുണ്ട്. ഭാ​ഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം എന്നും ലോട്ടറി എടുക്കുന്നത്. നെല്ലിമറ്റം ബിസ്മി ഫാസ്റ്റ് ഫുഡിൽ പൊറോട്ടയടിക്കുകയാണ് ഇക്രം. സപ്ലെയറുമായും ജോലി എടുക്കുന്നുണ്ട്. തനിക്കാണ് സമ്മാനം അടിച്ചതെന്ന വിവരം അറിഞ്ഞ ഇക്രം ഹോട്ടൽ ഉടമയ്ക്കൊപ്പം നെല്ലിമറ്റം എസ്ബിഐ ശാഖയിൽ രേഖകൾ സഹിതം ലോട്ടറി കൈമാറി.

ഭാ​ഗ്യം തേടി എടുത്തത് 3 ടിക്കറ്റ്..

ഭാ​ഗ്യം തേടി എടുത്തത് 3 ടിക്കറ്റ്..

കോതമം​ഗലം പി ഒ ജങ്ഷനിലുള്ള പ്രതീക്ഷ ലോട്ടറി ഏജന്റ് ബാപ്പു വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പ്രതീക്ഷയിൽ നിന്ന് വാങ്ങിയ ടിക്കറ്റ് വിൽപ്പനക്കാരനായ സിബി ദേവസ്യയാണ് ഇക്രമിന് നൽകിയത്. ഇക്രം 40 രൂപ വീതം മൂന്ന് ടിക്കറ്റാണ് അന്ന് എടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു താെഴിലാളിക്കും സമ്മാനമടിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സ്ത്രീശക്തി നറുക്കെടുപ്പിൽ സമ്മാനമടിച്ചത് . അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനായിരുന്നു. ഒന്നാം സമ്മാനം അടിച്ച യുവാവ് നേരെ പോലീസ് സ്റ്റേഷനിലാണ് പോയത്.

 അതിഥി തൊഴിലാളികളെ കൈവിടാതെ..

അതിഥി തൊഴിലാളികളെ കൈവിടാതെ..

സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം പ്രതീക്ഷിക്കാതെ അടിച്ചപ്പോൾ എന്താണ് ചെയ്യുക എന്നറിയാതെ കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പോയി. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് യുവാവ് ലോട്ടറി എടുത്തത്. ഒട്ടും പ്രതീക്ഷിക്കാതെ സമ്മാനം അടിച്ചപ്പോൾ‌ അമ്പരപ്പായിപ്പോയി..

Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ​ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോ​ഗിക്കും..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+