കണ്ണൂരില്‍ അതിഥി തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുള്‍ഗാച്ചി സ്വദേശി ദലീം ഖാന്‍ എന്നറിയപ്പെടുന്ന ഇസ്മയിലാണ് (33) കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീം ഖാനെ കൊലപ്പെടുത്തിയത്. തളിപ്പറമ്പ് മോറാഴ കൂളിച്ചാലിലാണ് ഞായറാഴ്ച്ച രാത്രി സംഭവം ഉണ്ടായത്. കൊലപാതക കാരണം വ്യക്തമല്ല.
ഇസ്മയിലിന്റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ സുജോയ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഇന്നലെ രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ സുജോയ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായ ഗുഡുവിനെ വളപട്ടണം പൊലീസ് പിടികൂടി തളിപ്പറമ്പ് പൊലീസിന് കൈമാറി.
മരിച്ച ദലിംഖാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. സുജോയ് കുമാര്‍ നാലു മാസം മുന്‍പാണ് ഇവിടെ എത്തിയത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പശ്ചിമ ബംഗാളിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications