കുരുവികള്‍ക്ക് വേണ്ടി ഇതാ ഒരു മന്ത്രി...
തിരുവനന്തപുരം: പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയൊക്കെ വേണം എന്ന് പറയാത്തവരായി ആരും ഉണ്ടാകില്ല. പ്രകൃതിയുടെ ഭാഗമായ എല്ലാത്തിനേയും സംരക്ഷിക്കുകയും വേണം. അപ്പോള്‍ നമ്മുടെ പാവം അങ്ങാടി കുരുവികളും സംരക്ഷിക്കപ്പെടണം.
അങ്ങാടി കുരുവികള്‍ക്കായി ഇപപോള്‍ രംഗത്തെത്തിയിരിക്കുന്നത് ഒരു മന്ത്രിയാണ്. വനം വകുപ്പിന്റെ ചുമതലയുള്ള പഴയ ആഭ്യന്തരന്‍... തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അങ്ങാടി കുരുവികള്‍ക്ക് പാര്‍ക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഒരു കാലത്ത് ഇഷ്ടംപോലെ ഉണ്ടായിരുന്ന കുരുവികള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്.
നമ്മുടെ അങ്ങാടികളിലായിരുന്നു ഈ കുരുവികള്‍ ഏറേയും വസിച്ചിരുന്നത്. അങ്ങാടികള്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്ക് വഴിമാറുകയും മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ അധികമാവുകയും ചെയ്തതോടൊണ് കുരുവികളുടെ കാര്യം കഷ്ടമായത്.
എന്തായാലും സംസ്ഥാന വനം വകുപ്പ് മുന്‍കയ്യെടുത്ത് പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റില്‍ ഒരു കുരുവി പാര്‍ക്ക് സ്ഥാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. മാര്‍ക്കറ്റിന് മുന്നില്‍ കുരുവികള്‍ക്ക് പാര്‍ക്കാനിയ പ്രതേകം കൂടുകള്‍ സ്ഥാപിച്ചു.
നഗരസഭ മേയര്‍ കെ ചന്ദ്രികയും വനം വകുപ്പ് പ്രിസന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബിഎസ് കോറയിം ഒക്കെ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications