കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!

വണ്ടൂർ ഖുർആൻ സുന്നത്ത് സൊസൈറ്റി പള്ളിയിൽ നടന്ന ജുമുഅ നമസ്കാരത്തിനാണ് മുസ്ലീം വനിത നേതൃത്വം നൽകിയത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖുർആനിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം, മുസ്ലീം വനിത ജുമുഅയ്ക്ക് നേതൃത്വം നൽകി

മലപ്പുറം: ജനുവരി 26 വെള്ളിയാഴ്ച വണ്ടൂരിൽ നടന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞ ജുമുഅ നമസ്ക്കാരം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമെന്ന് അവകാശപ്പെട്ട് വണ്ടൂരിലെ ജുമുഅ നമസ്കാരത്തിന് ഒരു മുസ്ലീം വനിത നേതൃത്വം നൽകി.

പ്രായപൂർത്തിയാകാത്ത ഗേൾഫ്രണ്ട്സുമായി ടൂറിന് പോയി, ആലപ്പുഴയിൽ 18കാരൻ പിടിയിൽ! സംഭവം ഇങ്ങനെപ്രായപൂർത്തിയാകാത്ത ഗേൾഫ്രണ്ട്സുമായി ടൂറിന് പോയി, ആലപ്പുഴയിൽ 18കാരൻ പിടിയിൽ! സംഭവം ഇങ്ങനെ

കേരള ഹാൻഡ് ബോൾ താരവും മാതാപിതാക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ! മകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തി?കേരള ഹാൻഡ് ബോൾ താരവും മാതാപിതാക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ! മകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തി?

വണ്ടൂർ ഖുർആൻ സുന്നത്ത് സൊസൈറ്റി പള്ളിയിൽ നടന്ന ജുമുഅ നമസ്കാരത്തിനാണ് മുസ്ലീം വനിത നേതൃത്വം നൽകിയത്. ഖുർആൻ സുന്നത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചറായിരുന്നു ജുമുഅയ്ക്ക് ഖുത്തുബ നിർവഹിച്ചതും നമസ്കാരത്തിന് നേതൃത്വം നൽകിയതും.

ചേകന്നൂർ മൗലവി...

ചേകന്നൂർ മൗലവി...

ചേകന്നൂർ മൗലവിയുടെ ആശയങ്ങളും ആദർശങ്ങളും പിന്തുടരുന്നവരുടെ സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ജാമിദ ടീച്ചർ കഴിഞ്ഞദിവസം ജുമുഅയ്ക്ക് നേതൃത്വം നൽകിയത്.

പുരുഷന്മാർ മാത്രം...

പുരുഷന്മാർ മാത്രം...

മുസ്ലീം സമുദായത്തിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രത്യേക നമസ്കാരമാണ് ജുമുഅ. ഈ നമസ്കാരത്തിന് മുൻപ് ഖുത്തുബ നിർവഹിക്കുന്ന ചടങ്ങുമുണ്ട്. ഈ രണ്ട് കർമ്മങ്ങൾക്കും സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്.

വാദം ഇങ്ങനെ...

വാദം ഇങ്ങനെ...

എന്നാൽ മുസ്ലീം സമുദായത്തിൽ പുരുഷന്മാർ മാത്രമേ ജുമുഅയ്ക്ക് നേതൃത്വം നൽകാവു എന്ന കീഴ്വഴ്ക്കമല്ലെന്നാണ് ഖുർആൻ സുന്നത് സൊസൈറ്റിയുടെ വാദം. ഖുർആനിലും ഇത്തരം നിർദേശങ്ങളൊന്നുമില്ല. ഖുർആനിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ് നൽകുന്നത്.

 വണ്ടൂരിൽ...

വണ്ടൂരിൽ...

നിലവിലുള്ള കീഴ്വഴക്കങ്ങൾക്കെതിരായാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി പുതിയ തീരുമാനം കൈക്കൊണ്ടത്. ഖുർആൻ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചറായിരുന്നു വണ്ടൂരിലെ സൊസൈറ്റി ഓഫീസിൽ കഴിഞ്ഞദിവസം നടന്ന ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയത്.

 വധഭീഷണിയുണ്ടെന്ന്...

വധഭീഷണിയുണ്ടെന്ന്...

എന്നാൽ ഒരു സ്ത്രീ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയത് സമുദായത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ആരോപണം. നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചർക്കെതിരെ വധഭീഷണിടക്കം ഉയർന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

ഇന്ത്യയിൽ ആദ്യം...

ഇന്ത്യയിൽ ആദ്യം...

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലീം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയതെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ അവകാശവാദം. അമേരിക്കയിലെ മുസ്ലീം നവോത്ഥാന നേതാവായിരുന്നു ആമിന വദൂദാണ് ലോകത്ത് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നൽകിയ വനിതയെന്നും കരുതപ്പെടുന്നു.

English summary
a musilm woman leads jumua prayer in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X