കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കുക മുസൽമാൻ, കർമ്മം ചെയ്യുന്നതും, ശ്രദ്ധേയ നിലപാടുമായി പത്മനാഭൻ!

Google Oneindia Malayalam News

കോഴിക്കോട്: മതത്തിന്റെ പേരിലുളള ശത്രുത വൈറസ് പോലെ പടരുന്ന കാലത്ത് ശ്രദ്ധേയമായ നിലപാടുമായി പ്രമുഖ എഴുത്തുകാരന്‍ ടി പത്മനാഭന്‍ രംഗത്ത്. താന്‍ മരണപ്പെട്ട് കഴിയുമ്പോള്‍ തന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കുക മുസല്‍മാനായ ഒരാള്‍ ആയിരിക്കും എന്നാണ് ടി പത്മനാഭന്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതും ആ മുസല്‍മാന്‍ ആയിരിക്കുമെന്നും അദ്ദേഹത്തെ അക്കാര്യം പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട് എന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

തന്റെ ഭാര്യ മരണപ്പെട്ടപ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്തത് കീഴ്ജാതിക്കാരെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുളള ആളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ മരിച്ചപ്പോള്‍ ചിതാഭസ്മം വയനാട്ടില്‍ നദിയില്‍ ഒഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും അയാളായിരിന്നുവെന്നും ടി പത്മനാഭന്‍ പറഞ്ഞു.

t padmanabhan

ആലപ്പുഴയിലെ ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍. ജാതിയുടെ അടക്കം കാര്യങ്ങളില്‍ നമ്മുടെ നാട് പണ്ടത്തേക്ക് തിരിച്ച് പോകുകയാണ് എന്ന് പത്മനാഭന്‍ കുറ്റപ്പെടുത്തി. താനൊക്കെ സ്വാതന്ത്ര്യ സമരം കരയില്‍ ഇരുന്ന് കണ്ട് വളര്‍ന്നതല്ല. കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്.

ലോക്സഭയിൽ എത്തിയതോ വൈകി, ആദ്യ ദിവസം തന്നെ രാഹുൽ ഗാന്ധിക്ക് അമളിയും പറ്റിലോക്സഭയിൽ എത്തിയതോ വൈകി, ആദ്യ ദിവസം തന്നെ രാഹുൽ ഗാന്ധിക്ക് അമളിയും പറ്റി

ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ജാതി വിദ്വേഷം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അധിക്ഷേപം സഹിക്കാന്‍ സാധിക്കാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ടി പത്മനാഭന്‍ ഓര്‍മ്മപ്പെടുത്തി. പേരിന്റെ കൂടെ ജാതി ചേര്‍ക്കുന്നത് അത്ര വ്യാപകം അല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതിവാലുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

English summary
'A muslim will do my final rites', Says writer T Padmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X