പിണറായിയുടെ പേര് പട്ടിക്കിട്ടാല്‍ ഉത്തരവാദികള്‍ അല്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍
മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍റെ പേര് ജനങ്ങള്‍ വളര്‍ത്തുപട്ടിക്കിട്ടാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. കണ്ണൂരില്‍ രഥയാത്രയ്ക്കുള്ള സ്വീകരണ പരിപാടിയിലായിരുന്നു രാധാകൃഷ്ണന്‍റെ പ്രസ്താവന.

ഒരുകാലത്ത് രാജ്യത്തുള്ള ക്ഷേത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍ തകര്‍ത്തപ്പോള്‍ അന്നത്തെ വിശ്വാസികളായ സമൂഹം ആ കാലയളവില്‍ വളര്‍ത്തുപട്ടിക്ക് ടിപ്പുവെന്ന് പേരിട്ടിരുന്നു. അതുപോലെ കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പേര് പട്ടികിട്ടാല്‍ തെറ്റ് പറയാന്‍ ആവില്ലെന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്‍ത്.
പിണറായിയും സര്‍ക്കാരും പൂങ്കാവനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. വിശ്വാസികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. ഇതിനെതിരെയാണ് അയ്യപ്പഭക്തരുടെ പോരാട്ടമെന്നും രാധാകഷ്ണന്‍ പറഞ്ഞു. രഥയാത്രയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് മാടമ്പികള്‍ ശ്രമം നടത്തുകയാണ്. യാത്രക്ക് നേരെയുണ്ടായ ആക്രമം അതിന്‍റെ സൂചനയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു












Click it and Unblock the Notifications