കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പേര് പട്ടിക്കിടും... എഎന്‍ രാധാകൃഷ്ണന്‍റെ വെല്ലുവിളി പ്രസംഗങ്ങള്‍

  • By Aami Madhu
Google Oneindia Malayalam News

പുതിയ 'നിലപാടുകള്‍' ഒന്നും ഇല്ലാതെ ശ്രീധരന്‍പിളള വിശ്രമിച്ച ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയത് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും അതിനിടയില്‍ കയറി എസ്പിയില്‍ നിന്ന് കണക്കിന് വാങ്ങിക്കൂട്ടിയതുമായിരുന്നു എഎന്‍ രാധാകൃഷ്ണനെ താരമാക്കിയത്. ആളാവാന്‍ നോക്കിയ രാധാകൃഷ്ണനെ സോഷ്യല്‍ മീഡിയ പഞ്ഞികിട്ടു.

യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!

മന്ത്രി കറുത്തവനായത് കൊണ്ടാണ് എസ്പി മന്ത്രിയോട് അപമര്യാദയായി പെരുമാറിയത് എന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. മന്ത്രിയെ അപമാനിച്ച എസ്പിയെ സസ്പെന്‍റ് ചെയ്യണമെന്നും രാധാകൃഷ്ണന്‍ ആക്രോശിച്ചു. ശബരിമല വിഷയം ചര്‍ച്ചയായത് മുതല്‍ തുടങ്ങിയതാണ് എഎന്‍ രാധാകൃഷ്ണന്‍റെ ഇത്തരത്തിലുള്ള ആക്രോശങ്ങളും ഭീഷണി പ്രസംഗങ്ങളും.

 മന്ത്രിയോട് ചൂടാവുന്നോ

മന്ത്രിയോട് ചൂടാവുന്നോ

ഇന്നലെ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പാര്‍ക്കിങ്ങ് സംബന്ധിച്ച് എസ്പി യതീഷ് ചന്ദ്രയുമായി വാക്ക് തര്‍ക്കമുണ്ടാകുന്നത്. എന്നാല്‍ മന്ത്രിയുമായി എസ്പി സംസാരിക്കുന്നതിനിടയില്‍ തൊട്ടടുത്ത് നിന്ന എഎന്‍ രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി.
നിങ്ങള്‍ ചെയ്യേണ്ട പണി നിങ്ങള്‍ ചെയ്യാത്തതിന് മന്ത്രിയോട് ചൂടാവാ എന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

 നിങ്ങള് പേടിപ്പിക്കയാ

നിങ്ങള് പേടിപ്പിക്കയാ

തന്നോട് തട്ടിക്കയറിയ രാധാകൃഷ്ണനോട് രൂക്ഷമായ നോട്ടത്തിലൂടെ യതീഷ് ചന്ദ്ര മറുപടി നല്‍കി. എസ്പിയുടെ ഒറ്റ നോട്ടത്തില്‍ രാധാകൃഷ്ണന്‍ പതറി പോയെങ്കിലും നിങ്ങളെന്താ മുഖത്ത് നോക്കി പേടിപ്പിക്കയാ എന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. നേരത്തേ തന്നെ യതീഷിനെതിരെ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.

 പിണറായിയുടെ പ്രേതം

പിണറായിയുടെ പ്രേതം

ശബരിമലയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെതിരേയും ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരേയുള്ള പോലീസ് നടപടിയുണ്ടായത് യതീഷിന്‍റെ നേതൃത്വത്തിലായിരുന്നു. ഇതോടെ യതീഷിനെ കാശ്മീരിലേക്ക് കയറ്റിവിടണമെന്നായിരുന്നു രാധാകൃഷ്ണണന്‍ പറഞ്ഞത്. എസ്പിക്ക് പിണറായിയുടെ പ്രേതം കയറിയെന്നും യതീഷിനെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രാധാകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.

 കൈകാര്യം ചെയ്യാന്‍ ആളില്ലേ

കൈകാര്യം ചെയ്യാന്‍ ആളില്ലേ

നേരത്തേയും വെല്ലുവിളികൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ ബിജെപി നേതാവ്.ശബരിമല വിഷയത്തില്‍ സര്‍ക്കാരിനേയും മന്ത്രിമാരേയും രൂക്ഷമായ ഭാഷയിലായിരുന്നു രാധാകൃഷ്ണന്‍ വിമര്‍ശിച്ചത്. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി താഴെയിട്ട് കത്തിക്കുമെന്നും വിശ്വാസികളുടെ വികാരത്തെ വേദനിപ്പിച്ച മന്ത്രി ജി സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു

 പാസില്ലാതെ പോകും

പാസില്ലാതെ പോകും

നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയിലേക്ക് പാസ് ഇല്ലാതെ പോകുമെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍റെ വെല്ലുവിളി. തീര്‍ത്ഥാടകരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.ഇതുകൊണ്ടൊന്നും രാധാകൃഷ്ണന്‍റെ വെല്ലുവിളിയും ഭീഷണിയും അവസാനിച്ചിരുന്നില്ല.

 ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട

ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട

പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്നാണ് രാധാകൃഷ്ണന്റെ മറ്റൊരു വിവാദ പരാമര്‍ശം.ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സര്‍ക്കാരിന്റെ ഗതി വരുത്തും എന്നായിരുന്നു മറ്റൊരു പ്രസംഗം.

 പിണറായിയുടെ പേര് പട്ടിക്ക്

പിണറായിയുടെ പേര് പട്ടിക്ക്

പിണറായി വിജയന്‍റെ പേര് ജനങ്ങള്‍ വളര്‍ത്തുപട്ടിക്കിട്ടാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. കണ്ണൂരില്‍ രഥയാത്രയ്ക്കുള്ള സ്വീകരണ പരിപാടിയിലായിരുന്നു രാധാകൃഷ്ണന്‍റെ പ്രസ്താവന.

 തെറ്റ് പറയാനാവില്ല

തെറ്റ് പറയാനാവില്ല

ഒരുകാലത്ത് രാജ്യത്തുള്ള ക്ഷേത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍ തകര്‍ത്തപ്പോള്‍ അന്നത്തെ വിശ്വാസികളായ സമൂഹം ആ കാലയളവില്‍ വളര്‍ത്തുപട്ടിക്ക് ടിപ്പുവെന്ന് പേരിട്ടിരുന്നു. അതുപോലെ കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പേര് പട്ടികിട്ടാല്‍ തെറ്റ് പറയാന്‍ ആവില്ലെന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്‍ത്.

 ചെഗുവരയുടെ ചിത്രങ്ങള്‍

ചെഗുവരയുടെ ചിത്രങ്ങള്‍

കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്ന് എഎന്‍ രാധാകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 കമലിനെതിരെ

കമലിനെതിരെ

ഇതുകൂടാതെ സംവിധായകന്‍ കമലിനെതിരെയും എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷണന്റെ പ്രസ്ഥാവന. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്

വാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്രവാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര

English summary
a n radhakrishnans speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X