കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാങ്ക് പട്ടിക മറികടന്ന് ഷംസീറിന്‍റെ ഭാര്യക്ക് നിയമനം; ഹര്‍ജി ഇന്ന് കോടതിയില്‍ , ഏറെ നിര്‍ണ്ണായകം

  • By Desk
Google Oneindia Malayalam News

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജന് അധികാരത്തിലേറി നാലാം മാസം മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ബന്ധുവായ പികെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതായിരുന്നു ഇപി ജയരാജന് വിനയായ ത്.

<strong>യെച്ചൂരിക്കൊപ്പം അടിയുറച്ച് നിന്നു; കാരാട്ട് വിലങ്ങ് തടിയായ രാഷ്ട്രപതി മോഹം, മമതയോട് അടിപതറിയ 1984</strong>യെച്ചൂരിക്കൊപ്പം അടിയുറച്ച് നിന്നു; കാരാട്ട് വിലങ്ങ് തടിയായ രാഷ്ട്രപതി മോഹം, മമതയോട് അടിപതറിയ 1984

മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കേസിനെ നേരിട്ട ഇപി ജയരാജന്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ഇപ്പോള്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. അതിനിടേയാണ് കണ്ണൂരില്‍ നിന്നുള്ള മറ്റൊരു സിപിഎം എംഎല്‍എയായ എഎന്‍ ശംസീറിനെതിരെ ബന്ധുനിയമന വിവാദം ഉയര്‍ന്നത്.

ഷംസീറിന്റെ ഭാര്യക്ക്

ഷംസീറിന്റെ ഭാര്യക്ക്

തലശ്ശേരി എംഎല്‍എയും സിപിഎം നോതാവുമായ എന്‍ ഷംസീറിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ നിയമനം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ഷംസീറിന്റെ ഭാര്യ സഹല ഷംസീറിനായിരുന്നു സര്‍വകലാശാലയില്‍ ജോലിനല്‍കിയത്.

കോടതി പരിഗണിക്കും

കോടതി പരിഗണിക്കും

വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ചാണ് എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്‍് പ്രൊഫസറായി നിയമനം നല്‍കിയതെന്ന് ആദ്യറാങ്ക് നേടിയ അധ്യാപിക പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയുടെ നടനപടിക്കെതിരെ അധ്യാപക നേരത്തെ കോടതിയെ സമീച്ചിരുന്നു. അധ്യാപിക നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

വിജ്ഞാപനം

വിജ്ഞാപനം

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു വിജ്ഞാപനം ഇറിക്കിയത്. അധ്യാപന പരിചയം, ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സെമിനാര്‍ പ്രസന്റേഷന്‍ എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലായിരുന്നു നിയമനം.

റാങ്ക് പട്ടിക

റാങ്ക് പട്ടിക

ജൂണ്‍ 14 ന് നടന്ന അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയും ഇപ്പോള്‍ പരാതി ഉന്നയിച്ച അധ്യാപികയും മാത്രമാണ് പങ്കെടുത്തിരുന്നത്. 2015 ല്‍ ഇതേ സ്ഥാനത്ത് കരാര്‍ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന അധ്യാപികയായിരുന്നു അഭിമുഖത്തിന് ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാമെതത്തിയത്. എന്നാല്‍ സര്‍വ്വകലാശാല നിയമനം നല്‍കിയത് ഷംസീറിന്റെ ഭാര്യക്കായിരുന്നു.

വിശദീകരണം

വിശദീകരണം

എംഎല്‍എ ഭരണസ്വാധീനം ഉപയോഗിച്ച് റാങ്ക് പട്ടിക അട്ടിമറിച്ച് ഭാര്യക്ക് നിയമനം നേടിനല്‍കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. മുസ്ലിം ഒബിസി സംവരണാടിസ്ഥാനത്തിലാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിശദീകരണം

ഹര്‍ജിയില്‍

ഹര്‍ജിയില്‍

എന്നാല്‍ സര്‍വ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പൊതുനിയമനമായിരുന്നു. എന്നാല്‍ എംല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കുന്നതിന് വേണ്ടി വിജ്ഞാപനം പിന്നീട് സംവരാണാടിസ്ഥാനത്തിലാക്കുകയായിരുന്നെന്നാണ് ഒന്നാം റാങ്ക് നേടിയ അധ്യാപിക കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഹൈക്കോടതി

ഹൈക്കോടതി

സംഭവത്തില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിനോടും കണ്ണൂര്‍ സര്‍വ്വകലാശാലയോടും വിശദീകരണം തേടിയിരുന്നു. റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ, എംപി ബിന്ദു നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്.

English summary
an shamseer's wifes appointment in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X