കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൊറോണ വൈറസ് ഭേദമായ ആള്‍ മരിച്ചു, അവസാന പരിശോധനഫലം ഇതുവരെ ലഭിച്ചില്ല

Google Oneindia Malayalam News

മഞ്ചേരി: സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായി നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. അവസാന പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. ഒരു പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നു.

kerala

നേരത്തെ രോഗം ഭേദമായ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന് കൊവിഡുമായി ബന്ധപ്പെട്ടാവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അവസാന പരിശോധനഫലം വന്നതിന് ശേഷം മാത്രമേ കൊവിഡ് കാരണമാണോ മരിച്ചതെന്ന് അറിയാന്‍ സാധിക്കൂ.

അതേസമയം, കേരളത്തിന് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതിനിടെ 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Recommended Video

cmsvideo
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി | Oneindia Malayalam

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
A Native Of Malappuram Who Died After Corona Recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X