സർക്കാർ വാഹനങ്ങൾക്ക് ഇനി കെ എൽ 99, പുതിയ നമ്പർ സീരീസ് അംഗീകരിച്ചു
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാൻ ആണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഈ തീരുമാനം നടപ്പിലാക്കും. സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റീ രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരീസിലാകും പുറത്തിറങ്ങുക.

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ ലക്ഷ്യം വെച്ചാണ് പുതിയ നമ്പർ സീരീസ് നടപ്പാക്കുന്നത് . സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും ഇതോടെ നിയന്ത്രണം വരും. സർക്കാർ വാഹനങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് പ്രത്യേക സീരിയൽ നമ്പറുള്ളത്.
പുതിയ സീരിസിനായി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യണം. സർക്കാർ വാഹനങ്ങൾ പ്രത്യേക സീരീസിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അവയുടെ കണക്ക് മോട്ടോർ വാഹനവകുപ്പിന്റെ കയ്യിലില്ല. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദം. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുറമേ സ്പെഷ്യൽ സെക്രട്ടറിക്ക് മുകളിലായി ഇത് പരിമിതപ്പെടുത്താനാണ് ആലോചന.
നിലവിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിൽ റാങ്കുള്ളവർക്ക് സ്വന്തം കാറിൽ ബോർഡ് വയ്ക്കാത്താം ആയിരുന്നു. ഏതെല്ലാം പദവികൾക്ക് ബോർഡ് വയ്ക്കാമെന്ന് ഉത്തരവിറക്കും. തെറ്റിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടി വരും.സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിയിലെയും ഉദ്യോഗസ്ഥർ ബോർഡ് വച്ച് യാത്ര ചെയ്യാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications