കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് പിന്തുണ; കേരള പ്രവാസി അസോസിയേഷൻ പാർട്ടിക്ക് കേരളത്തിൽ തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയത്തിന് ബദലായി കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് കൂടി രൂപം നൽകി. കേരള പ്രവാസി അസോസിയേഷൻ എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയെ നാമകരണം ചെയ്തിരിക്കുന്നത്. 'സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ' എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചാണ് കേരള പ്രവാസി അസോസിയേഷൻ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പുതിയതായി രൂപം കൊണ്ട പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. 36 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് നിലവിൽ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ദേശീയ കൗൺസിലിന്റെ നേതൃത്വത്തോടെ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ല, സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവ‍ർത്തനം നടത്തും.

kerala pravsi

അതേസമയം, കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ ആയിരിക്കില്ല കേരള പ്രവാസി അസോയിഷന്റെ പ്രവർത്തനങ്ങൾ. ബന്ദ്, ഹർത്താൽ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങിയ പൊതു ജീവിതത്തെ സ്തംഭിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും കേരള പ്രവാസി അസോയിഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി ജോബ്‍സ്.കോം എന്ന വെബ്‍സൈറ്റ് വഴി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. ഇതിന് പുറമേ പ്രവാസികൾക്ക് വോട്ടവകാശം നേടി എടുക്കാനുളള നിയമ പോരാട്ടം സംഘടന തുടരുമെന്ന് കേരള പ്രവാസി അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

പീഡനക്കേസ്: വിജയ് ബാബുവിനെ തൊടാനാകാതെ പോലീസ്, ദുബായിൽ നിന്ന് തിരിച്ചെത്തിക്കാനുളള നീക്കം പാളിപീഡനക്കേസ്: വിജയ് ബാബുവിനെ തൊടാനാകാതെ പോലീസ്, ദുബായിൽ നിന്ന് തിരിച്ചെത്തിക്കാനുളള നീക്കം പാളി

പ്രവാസികൾ കൂടുതലുളള സംസ്ഥാനമാണ് കേരളം അതിനാൽ തന്നെ പാർട്ടിയ്ക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കും. കേരളാ പ്രവാസി അസോസിയേഷന്റെ വെബ്‍സൈറ്റ് മുഖേന ജൂൺ 1 മുതൽ അംഗത്വം സ്വീകരിക്കാൻ കഴിയും.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
A new party named 'Kerala Pravasi Association' started for this reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X