കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവായിരം സ്ത്രീകളണിനിരന്നൊരു തിരുവാതിരക്കളി!

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ തനത് വേഷത്തില്‍ നിലവിളക്കിനും നിറപറയ്ക്ക് ചുറ്റും വട്ടമിട്ട് കേരളസ്ത്രീകള്‍ കൈകൊട്ടിപ്പാടി തിരുവാതിര കളിക്കുന്നത് കാണുക തന്നെ കണ്ണിന് കുളിര്‍മയാണ്. എങ്കില്‍, ആ കുളിര്‍മ ശരിക്കും ആസ്വദിക്കാന്‍ ഒരവസരം. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് കൊച്ചിയില്‍ മൂവായിരം സ്ത്രീകളണിനിരന്ന് ഒരു തിരുവാതിര കളിക്കുന്നു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമയി സഹകരിച്ച് രവിപുരത്തെ പാര്‍വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര സംഘടിപ്പിക്കുന്ന തിരുവാതിരക്കളി ഡിസംബര്‍ 14ന് ദര്‍ബാര്‍ ഹാള്‍ മൈതാനത്തില്‍ നടക്കും. മുംബൈ മലയാളി സമാജത്തിലെയും കണ്ണൂര്‍ എറണാകുളം ആലപ്പുഴ കോട്ടയം ജില്ലകളിലെ സ്ത്രീകളും പങ്കെടുക്കുന്ന പരിപാടിക്ക് ആതിര കുളിര്‍നില നൃത്തോത്സവം എന്നാണ് പേരിട്ടിരിക്കുന്നത്.

എന്താണ് തിരുവാതിരക്കളി?

തിരുവാതിരക്കളി

തിരുവാതിരക്കളി

കേരളസ്ത്രീളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം സ്ത്രീകളുടെ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്.

മറ്റ് പേരുകള്‍

മറ്റ് പേരുകള്‍

ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു.

തിരുവാതിരക്കളി എന്തിന്

തിരുവാതിരക്കളി എന്തിന്

സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് തിരുവാതിരക്കളി എന്നാണ് കരുതുന്നത്.

 പൂത്തിരുവാതിര

പൂത്തിരുവാതിര

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ തിരുവാതിരക്കളി പൂത്തിരുവാതിര എന്നാണ് അറിയപ്പെടുന്നത്.

പുത്തന്‍ തിരുവാതിര

പുത്തന്‍ തിരുവാതിര

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ തിരുവാതിരക്കളി പുത്തന്‍ തിരുവാതിരയെന്നും അറിയപ്പെടുന്നു.

പേരിനു പിന്നില്‍

പേരിനു പിന്നില്‍

തിരുവാതിര നാളില്‍ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെ 28 ദിവസംമാണ് പുരാതനകാലത്ത് തിരവാതിരക്കളി നടന്നിരുന്നത്. ആദ്യതിരുവാതിരക്കു മുന്നെയുള്ള മകയിരം നാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം.

ഐതിഹ്യം

ഐതിഹ്യം

പാര്‍വതി ശിവനെ ഭര്‍ത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവന്‍ ധനുമാസത്തിലെ തിരുവാതിരനാളില്‍ പാര്‍വതിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാന്‍ കാരണമെന്ന് ഒരു ഐതിഹ്യം.

പാര്‍വതിയുടെ വരം

പാര്‍വതിയുടെ വരം

പാര്‍വതിയുമായി അനുരാഗം തോന്നാനായി കാമദേവന്‍ ശിവനു നേര്‍ക്ക് അമ്പെയ്യുകയും ശിവന്‍ ക്രോധത്തില്‍ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാര്‍വതിയോട് സങ്കടം ധരിപ്പിക്കുകയും പാര്‍വതി തിരുവാതിരനാളില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ കാമദേവനുമായി വീണ്ടും ചേര്‍ത്തുവയ്ക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് തിരുവാതിരക്കളിയെന്നും ഐതിഹ്യമുണ്ട്.

ചടങ്ങും ആചാരവും

ചടങ്ങും ആചാരവും

പുരാതനകാലത്ത് തിരുവാതിര നാളില്‍ തുടങ്ങി അടുത്ത മാസം തിരുവാതിര വരെ 28 ദിവസം തിരവാതിരക്കളി അവതരിപ്പിച്ചിരുന്നു. ചിലസ്ഥലങ്ങളില്‍ 11 ദിവസത്തെ പരിപാടിയായി ധനുമാസത്തില്‍ അവതരിപ്പിച്ചു വരുന്നു.

എട്ടങ്ങാടി

എട്ടങ്ങാടി

തിരുവാതിര നാളിനു മുന്തത്തെ മകയിര്യം നാളില്‍ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാല്‍ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിന്‍ വെള്ളവുമാണ് കുടിക്കുക.

പാതിരാപ്പൂച്ചൂടല്‍

പാതിരാപ്പൂച്ചൂടല്‍

പകല്‍ വീടിനു മുന്നില്‍ ദശപുഷ്പങ്ങള്‍ ശേഖരിച്ചു വയ്കുന്നു. സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാല്‍ നര്‍ത്തകികള്‍ ഭക്ത്യാദരപൂര്‍വം പാട്ടുകള്‍ പാടുകയും ദശപുഷ്പങ്ങള്‍ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങള്‍ അവര്‍ മുടിയില്‍ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടല്‍ എന്നാണ് പറയുക. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകള്‍ പാടിയാണ് പൂചൂടിക്കുന്നത്.

വേഷം

വേഷം

കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.

നായിക

നായിക

തിരുവാതിര കളിക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവര്‍ ചുവടുവയ്ക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു.

ലാസ്യഭാവം

ലാസ്യഭാവം

ലാസ്യഭാവത്തിലാണ് നാട്യം. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകള്‍ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവര്‍ക്കുപോലും കളിയില്‍ പങ്കെടുക്കാന്‍ സൗകര്യമേകുന്നു.

അവതരണ വേദികള്‍

അവതരണ വേദികള്‍

ഓണം, തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകള്‍ക്കിടയിലും അവതരിപ്പിക്കാറുണ്ട്.

കളിയാശാന്മാര്‍

കളിയാശാന്മാര്‍

തിരുവാതിരക്കളി പഠിപ്പിക്കാന്‍ വീടുകളില്‍ പ്രത്യേക ആശാന്മാരെത്തിയിരുന്നു. സ്ത്രീകളെ പഠിപ്പിക്കുന്നതോടൊപ്പം ഇവര്‍ വീട്ടിലെ ഒന്നോ രണ്ടോ ആമ്#കുട്ടികളെയും തിരുവാതിര പഠിപ്പിക്കുന്നു. ഇവരാണ് പിന്നീട് കളിയാശാന്മാരായിത്തീരുന്നത്.

 തിരുവാതിരപ്പട്ട്

തിരുവാതിരപ്പട്ട്

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാ; 'വീരവിരാട കുമാര വിഭോ'(ഉത്തരാസ്വയം വരം), 'കാലുഷ്യം കളക നീ' (ധ്രുവചരിതം), 'യാതുധാന ശീഖാണേ' (രാവണ വിജയം), 'ലോകാധിപാ കാന്താ' (ദക്ഷയാഗം), 'കണ്ടാലെത്രയും കൗതുകം'( നളചരിതം), 'മമത വാരി ശരെ' (ദുര്യോധനവധം) .

English summary
The popular folk dance form of Kerala, ‘thiruvathira’, is all set to break the world record set at the Mumbai Pooram, at the Durbar Hall ground on December 14. Mumbai Pooram Foundation had set a record with the participation of 2,639 women in the dance held in November 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X