ലൈംഗിക പീഡനത്തിനിരയായ നടിയെ അപമാനിച്ച് പത്ര വാർത്ത! ദിലീപിന്റെ വാർത്തയോടൊപ്പം നടിയുടെ ഫോട്ടോയും!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലൈംഗികാക്രമണത്തിന് ഇരയായ നടിയുടെ ഫോട്ടോ സഹിതം തമിഴ് പത്രത്തിൽ വാർത്ത. പ്രമുഖ തമിഴ് ദിനപ്പത്രമായ ദിനതന്തിയാണ് ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നൽകിയിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ദിലീപിന് കണ്ടകശനിയെന്ന് സുഹൃത്തുക്കൾ! കാവ്യ വിളക്കുവച്ച് കയറിയ പുതിയ വീട്ടിൽ...എല്ലാം ശനിയുടെ കളിയോ?

ദിലീപിന് പിന്നാലെ നാദിർഷയും ജയിലിലേക്ക്? അപ്പുണ്ണിയും നാദിർഷയും പ്രതികളാകും,ദിലീപിന്റെ സഹോദരനും...

ജൂലായ് 11 ചൊവ്വാഴ്ചത്തെ പത്രത്തിലാണ് ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ മലയാളത്തിലെ ജനപ്രിയ നടനായ ദിലീപ് അറസ്റ്റിലായ വാർത്തയിലാണ് നടിയുടെ ഫോട്ടോയും നൽകിയിരിക്കുന്നത്. ലൈംഗികാക്രമണത്തിന് ഇരയായ സ്ത്രീയുടെ പേരോ,ചിത്രമോ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ദിനതന്തി നടിയുടെ ഫോട്ടോ പത്രത്തിന്റെ ആദ്യപേജിൽ നൽകിയ വാർത്തയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രത്തിന്റെ അധാർമ്മിക നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

ജൂലായ് 11 ചൊവ്വാഴ്ച...

ജൂലായ് 11 ചൊവ്വാഴ്ച...

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിന് പിറ്റേദിവസം(ജൂലായ് 11 ചൊവ്വാഴ്ച) പ്രസിദ്ധീകരിച്ച ദിനതന്തി പത്രത്തിലാണ് നടിയുടെ ഫോട്ടോ സഹിതം വാർത്ത നൽകിയിരിക്കുന്നത്.

ദിലീപ് അറസ്റ്റിലായ വാർത്ത...

ദിലീപ് അറസ്റ്റിലായ വാർത്ത...

നടൻ ദിലീപ് അറസ്റ്റിലായത് ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. തമിഴ്നാട്ടിലും ദിലീപിന്റെ അറസ്റ്റ് വലിയ വാർത്തയായിരുന്നു. ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് നൽകിയ വാർത്തയിലാണ് ദിനതന്തി നടിയുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

നടിയുടെ ഫോട്ടോ സഹിതം വാർത്ത നൽകിയ തമിഴ് പത്രം എന്ന പേരിലാണ് ദിനതന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രതിഷേധവും...

പ്രതിഷേധവും...

ആക്രമണത്തിന് ഇരയായ നടിയുടെ ഫോട്ടോ സഹിതം വാർത്ത നൽകിയ പത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.

കുറ്റകരം...

കുറ്റകരം...

ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയുടെ പേരോ ചിത്രമോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. ഇതെല്ലാം മറന്നാണ് ദിനതന്തി ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് വിമർശനം.

തമിഴിലും സജീവം...

തമിഴിലും സജീവം...

ആക്രമണത്തിനിരയായ നടി തെന്നിന്ത്യൻ സിനിമകളിലെല്ലാം സജീവമായിരുന്നു. തമിഴിലും ധാരാളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇതിനാൽ തമിഴ് മാധ്യമങ്ങളും ഈ സംഭവത്തിന് വൻ പ്രധാന്യം നൽകിയിരുന്നു.

ആദ്യ നിമിഷങ്ങളിൽ...

ആദ്യ നിമിഷങ്ങളിൽ...

നടി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്ന സമയത്ത് എല്ലാ ദൃശ്യ,ഓൺലൈൻ മാധ്യമങ്ങളും നടിയുടെ പേര് നൽകിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയെന്ന് മാത്രമായിരുന്നു ആദ്യ നിമിഷങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ നടിക്ക് നേരെ ലൈംഗികാക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എല്ലാ മാധ്യമങ്ങളും നടിയുടെ പേര് പിൻവലിക്കുകയും ചെയ്തിരുന്നു.

English summary
a news paper published news with actress photo.
Please Wait while comments are loading...