Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് നല്‍കി നഴ്‌സിനെ പീഡിപ്പിച്ചു

കോട്ടയം: നഴ്‌സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. ഒരു വ്യവസസായ പ്രമുഖനാണ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചത്. കോട്ടയം പാലായിലാണ് സംഭവം നടക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പരാതി നല്‍കി. പത്തനംതിട്ട കോന്നി സ്വദേശിയാണ് പരാതിയുമായി എത്തിയത്.

പെണ്‍കുട്ടിയുടെ നട്ടെല്ലിനും തലച്ചോറിനും അണുബാധയേറ്റതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 2013 മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു പെണ്‍കുട്ടി. തലച്ചോറിലും നട്ടെല്ലിലും അസുഖം ബാധിച്ച പെണ്‍കുട്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു.

nurse

ചികിത്സ തേടിയ പെണ്‍കുട്ടിയും അച്ഛനും ഇതിനിടയില്‍ പാലായിലെ മെഡിക്കല്‍ഷോപ്പ് ഉടമയെ കണ്ടുമുട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട് ഇയാള്‍ ചികിത്സാ വാഗ്ദാനം നല്‍കുകയായിരുന്നു. വിശ്വസിച്ച അച്ഛനും മകളും ഇയാള്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തു. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് കുത്തിവച്ച് പീഡിപ്പിക്കുകയും ചെയ്തു.

അക്രമണം നടത്തിയ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക് അന്‍പത് വയസ്സ് പ്രായം ഉണ്ട്. ഏറെ വൈകിയാണ് പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പോലീസില്‍ ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതിപ്പെട്ടപ്പോള്‍ ഇയാള്‍ മെഡിക്കല്‍ഷോപ്പുകള്‍ അടച്ചുപൂട്ടി ഒളിവില്‍ പോകുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+