പിടിച്ച കൊടി പുതച്ച് കിടക്കണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങൾ; കെ മുരളീധരന് പത്മകുമാറിന്റെ മറുപടി
ശബരിമല: തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. തന്റെ പൊതുജീവിതത്തെക്കുറിച്ച് മുരളീധരന്റെ കരുതലിൽ സന്തോഷമുണ്ട്. പക്ഷെ തന്നെ ക്ഷണിച്ചവർ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോയെന്ന് നോക്കണം. രാമൻ നായരെ പോലും കോൺഗ്രസിൽ പിടിച്ചു നിർത്താൻ കഴിയാത്തവരാണ് തന്നെ ക്ഷണിക്കുന്നതെന്ന് പത്മകുമാർ പരിഹസിച്ചു.
പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് തന്റെ ആഗ്രഹം, അത് മുരളീധരന് മനസിലാകില്ല. പതിനഞ്ചാം വയസിൽ പൊതുപ്രവർത്തനം തുടങ്ങിയതാണ്. പാർട്ടിയോ മുന്നണിയോ ഇതുവരെ മാറേണ്ടി വന്നിട്ടില്ല. പല പാർട്ടിയും മുന്നണിയും മാറി മാറി വന്നതുകൊണ്ടാണ് മുരളീധരന് തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ തോന്നിയതെന്നും പത്മകുമാർ പ്രതികരിച്ചു.

ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് രക്ഷയുണ്ടാവില്ല, കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസം മുരളീധരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് പത്മകുമാർ കഴിയുന്നതെന്നും ഇന്നല്ലെങ്കിൽ നാളെ സിപിഎം വിടേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ ഉപവാസ വേദിയിൽ വെച്ചാണ് പത്മകുമാറിനെ മുരളീധരൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.












Click it and Unblock the Notifications