കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ പിന്‍ഗാമി... മികച്ച പൊതുപ്രവര്‍ത്തകന്‍, മുന്‍ യുവജനനേതാവ് എ പ്രദീപ് കുമാര്‍?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസാഥാന രാജിവെച്ച് ഇപി ജയരാജന് പകരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും നല്ല എംഎല്‍എ എന്ന പേരു കേട്ട് വ്യക്തിയാണ് എ പ്രദീപ് കുമാര്‍. ആ കാര്യത്തില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും അഭിപ്രായ വ്യത്യാസമുണ്ടാകില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നാണ് സൂചന. മാത്രമല്ല സ്വജനപക്ഷപാതം വ്യക്തമായ സ്ഥിതിക്ക് ജയരാജന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് 'ലഭിച്ചാല്‍ പോലും' ഇനി തിരികെ മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് മൂന്ന് പ്രാവശ്യം എംഎല്‍എ ആയ എ പ്രദീപ് കുമാറിനെ പരിഗണിക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നവെന്നാണ് സൂചന.

Pradeep Kumar

സിപിഎമ്മിലെ എല്ലാവര്‍ക്കും സ്വീകാര്യനാണ് എ പ്രദീപ് കുമാര്‍ എംഎല്‍എ. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ നേതാവ് കൂടിയായിരുന്നു എ പ്രദീപ് കുമാര്‍. പ്രിസം പദ്ധതിയിലൂടെ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്കൂളിനെ കേരളം ശ്രദ്ധിച്ചതും എ പ്രദീപ് കുാറിന്‍റെ ശ്രമഫലമാണ്. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, എം സ്വരാജ്,എസ് ശര്‍മ്മ,രാജു എബ്രഹാം,എംഎം മണി, സികെ ശശീന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കോഴിക്കോടിന്റെ എന്ത് ആവശ്യത്തിനും പ്രവര്‍ത്തനത്തിനും മുന്‍പന്തിയിലുണ്ടാകുന്ന എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ പേരുതന്നെയാണ് ഇക്കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

English summary
A Pradeep Kumar may replace ep jayarajan in cabinet-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X