കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മണ്ഡലങ്ങളില്‍ ലീഡ് ; 18000 ത്തിലേറേ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കും: എല്‍ഡിഎഫ്

Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയപരമയി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഇടതുമുന്നണിക്ക് പരാജയമാണ് കോഴിക്കോട്ടുകാര്‍ നല്‍കിയത്. പാര്‍ലമെന്‍റ് മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴില്‍ ആറ് മണ്ഡലങ്ങളിലും ഇടത് എംഎല്‍എമാര്‍ ആണ് ഉള്ളതെങ്കിലും 2009 ലും 2014 ലും എംകെ രാഘവനിലൂടെ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

<strong>തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ഭരണംപിടിക്കുമോ? കിങ് മേക്കറാവാന്‍ ദിനകരന്‍, ഭരണപക്ഷത്ത് ആശങ്ക</strong>തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ഭരണംപിടിക്കുമോ? കിങ് മേക്കറാവാന്‍ ദിനകരന്‍, ഭരണപക്ഷത്ത് ആശങ്ക

എന്നാല്‍ എന്തുവിലകൊടുത്തും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോഴിക്കോട് നോര്‍ത്ത് എംഎല്‍എയും ജനകീയ മുഖവുമായി എ പ്രദീപ് കുമാറിനെ ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. ഒളിക്യാമറ വിവാദമടക്കം രാഘവന് തിരിച്ചടിയായെന്നും 18000 ത്തിലേറെ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കുമെന്നുമാണ് എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

ഭൂരിപക്ഷം തിരിച്ചുപിടിക്കും

ഭൂരിപക്ഷം തിരിച്ചുപിടിക്കും

കഴിഞ്ഞ തവണ തിരിച്ചടിയായ നഗരമേഖലയിലടക്കം ഭൂരിപക്ഷം തിരിച്ചുപിടിച്ചു കോഴിക്കോട് ലോക്സഭാ സീറ്റ് ഇക്കുറി എല്‍ഡിഎഫ് കൈപ്പിടിയില്‍ ഒതുക്കുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ പിഎ മുഹമ്മദ് റിയാസ് അവകാശപ്പെടുന്നത്. ഏഴില്‍ ആറ് മണ്ഡലങ്ങളിലും പ്രദീപ് കുമാര്‍ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കൊടുവള്ളി ഒഴികെ

കൊടുവള്ളി ഒഴികെ

കൊടുവള്ളി ഒഴികേയുള്ള മണ്ഡലങ്ങളില്‍ പ്രദീപ് കുമാര്‍ ലീഡ് നേടും. യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുന്ന കൊടുവള്ളിയില്‍ അത് വലിയ തോതില്‍ ഉയരില്ല. 2014 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം നേടിയ കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബാലുശ്ശേരി മണ്ഡലങ്ങളില്‍ ഇക്കുറി ഇടതുമുന്നണി ലീഡ് തിരിച്ചു പിടിക്കും.

എംകെ രാഘവന്‍ വിജയിച്ചപ്പോഴും

എംകെ രാഘവന്‍ വിജയിച്ചപ്പോഴും

2009 ല്‍ ആദ്യമായി കോഴിക്കോട് മണ്ഡലത്തില്‍ എംകെ രാഘവന്‍ വിജയിച്ചപ്പോഴും ബാലുശ്ശേരിയില്‍ ഇടതുമുന്നണി 4800 വോട്ടിന്‍റെ ലീഡ് നേടിയിരുന്നു. ഇക്കുറി ഈ ലീഡ് ഉയര്‍ത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിലൂടെ എല്‍ഡിഎഫ് പിടിച്ച കൊടുവള്ളിയില്‍ യുഡിഎഫിന്‍റെ ലീഡ് കുറയ്ക്കും.

ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്

ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്

എലത്തൂര്‍, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് എ പ്രദീപ് കുമാറിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് മുന്നണി വിലയിരുത്തല്‍ എംകെ രാഘവന് എതിരായി ഉയര്‍ന്ന ഒളിക്യാമറ വിവാദവും കോഴ ആരോപണവും യുഡിഎഫിന് തിരിച്ചടിയാകുമെന്നും കണക്ക് കൂട്ടുന്നു.

വികസന പ്രതിച്ഛായ

വികസന പ്രതിച്ഛായ

എ പ്രദീപ് കുമാറിന്‍റെ ജനകീയ പരിവേഷവും വികസന പ്രതിച്ഛായയും ഗുണംചെയ്യും. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സംഘടനാ രീതി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതും എല്‍ഡ‍ിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ ബിജെപിക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഇടത് നേതാക്കള്‍ കണക്ക് കൂട്ടുന്നു.

സാധ്വീനമുണ്ടാക്കിയില്ല

സാധ്വീനമുണ്ടാക്കിയില്ല

വയനാട്ടിലെ രാഹുലിന്‍റെ സാന്നിധ്യം കോഴിക്കോട് ഉള്‍പ്പടേയുള്ള വടക്കന്‍ കേരളത്തില്‍ സാധ്വീനമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും എല്‍ഡിഎഫ് ഇതിനെ തള്ളക്കളയുന്നു. എന്നാല്‍ വയനാട് മണ്ഡലത്തിനപ്പുറത്ത് സ്വാധീനമുണ്ടാക്കാന്‍ വയനാട്ടിലെ രാഹുലിന്‍റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടില്ലെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്

കനത്ത പോളിങ്

കനത്ത പോളിങ്

പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ബാലുശ്ശേരിയിലും എലത്തൂരും കനത്ത പോളിങ് നടന്നത് എ പ്രദീപ് കുമാറിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നിര്‍ണ്ണായകമായ രാഷ്ട്രീയ പോരാട്ടത്തില്‍ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് പോളിങ് ഉയരാന്‍ കാരണമെന്നാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്.

യു‍ഡിഎഫ് അവകാശവാദം

യു‍ഡിഎഫ് അവകാശവാദം

അതേസമയം , കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെങ്കിലും എംകെ രാഘവന്‍ 15000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ച് യുഡിഎഫ് വിലിയിരുത്തുന്നുന്നത്.
എലത്തൂര്‍ ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലും രാഘവന് ഭൂരിപക്ഷം ലഭിക്കും.

എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം

എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം

കഴിഞ്ഞ തവണ എലത്തൂര്‍, ബേപ്പൂര്‍, കുന്നമംഗലം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം. ഇക്കുറി ബേപ്പൂരിലും കുന്ദമംഗലത്തും യുഡിഎഫ് ലീഡ് നേടും. ഇടതിന്‍റെ മേല്‍ക്കൈ ആലത്തൂരില്‍ മാത്രം ഒതുങ്ങുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. എലത്തൂരില്‍ രാഘവന് ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം നന്നായി കുറയ്ക്കാന്‍ സാധിക്കും.

നോര്‍ത്തിലും

നോര്‍ത്തിലും

എ പ്രദീപ് കുമാറിന്‍റെ നിയമസഭാ മണ്ഡ‍ലമാണെങ്കിലും കോഴിക്കോട് നോര്‍ത്തിലും ലീഗിന്‍റെ കൈവശമുള്ള കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും രാഘവന്‍ ലീഡ് നേടും. സൗത്തിലും കൊടുവള്ളിയിലുമാണ് യുഡിഎഫ് ഏറ്റവും കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ മുന്നണിക്ക് അനുകൂലമായി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളാണ് രാഘവനിലുള്ള യുഡിഎഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ

ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഏറ്റവും മികച്ച നേട്ടമുണ്ടാക്കുന്ന തിരഞ്ഞെടുപ്പാകുമിതെന്നാണ് എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ ടി.പി.ജയചന്ദ്രനും അവകാശപ്പെടുന്നത്. പ്രകാശ് ബാബുവിന്‌ ഇക്കുറി 2.38 ലക്ഷം വോട്ടുകൾ ലഭിക്കുമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ 1.18 ലക്ഷം വോട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലം പരിധിയിൽ നിന്ന് 1.59 ലക്ഷം വോട്ടുമായിരുന്നു എൻഡിഎ നേടിയത്.

English summary
A Pradeepkumar will win from Kozhikode Lok Sabha constituency: ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X