Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീ വീണ്ടും ഗർഭിണിയാകുന്നത് പ്രസവം നൽകിയ സന്തോഷം കൊണ്ട്, ചിലരുടെ ലക്ഷ്യം കുടുംബം ഇല്ലാതാക്കൽ': മാരാർ

പ്രസവവുമായി ബന്ധപ്പെട്ട വിവാദം വിടാതെ അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അഖിൽ മാരാർ വീണ്ടും വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അമ്മയാകുന്നത് ബാധ്യതയായി കാണുന്ന സ്ത്രീ കുഞ്ഞിനേയും ഭർത്താവിനേയും ശപിക്കുമെന്നും വീണ്ടും ഗർഭിണിയാകുന്നത് പ്രസവം നൽകിയ സന്തോഷം കൊണ്ടാണെന്നും അഖിൽ മാരാർ പറയുന്നു. ഭാവിയിൽ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന് എന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

സാധാരണ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുന്നത് പാട്ടുകൾ ആണ്.. ട്രെൻഡിംഗ് ആവുന്നത് എന്താണോ അത് എടുത്തു റീൽ ഉണ്ടാക്കുക അതിലൂടെ കിട്ടുന്ന റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പൊതുവെ പലർക്കുമില്ല.. എന്തായാലും എന്റെ വാക്കുകൾ അടർത്തിഎടുത്തത് ആണെങ്കിലും "പ്രസവം എൻജോയ് ചെയ്യണം "എന്ന് പറഞ്ഞതിന് സ്വയം അർത്ഥം കല്പിച്ചു ആഘോഷിച്ചവർക്ക് നിങ്ങൾക്ക് എൻജോയ് എന്ന് പറഞ്ഞാൽ ആഘോഷത്തോടെ വേദന രഹിതമായി ചെയ്യുന്ന ലഹരിയാകാം...

Akhil Marar

അതായത് നിങ്ങൾ എൻജോയ് ചെയ്തിട്ടുള്ളത് കള്ളും, കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച നിമിഷങ്ങൾ ആകാം.. അല്ലെങ്കിൽ സെക്സ് ചെയ്ത നിമിഷങ്ങൾ ആകാം.. അതുമല്ലെങ്കിൽ നിങ്ങൾ ഡാൻസോ, പാട്ടോ, ക്രിക്കറ്റ് കളിച്ചോ അത്തരം വിവിധ രീതിയിൽ ആകാം... അതെ സമയം നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ, നമ്മുടെ ലക്ഷ്യങ്ങൾ, നമ്മുടെ സ്വപ്നങ്ങൾ ഇവയൊക്കെ നെടുമ്പോൾ നമ്മൾക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കിൽ ആ പ്രോസസ് എൻജോയ് ചെയ്താൽ മതി..

അതായത് രാജ്യത്തെ സേവിക്കണമെന്ന ചിന്തയിൽ പട്ടാളത്തിൽ ചേരുന്നവന് ചിട്ടയായ, കഠിനമായ ട്രെയിനിങ് എൻജോയ് (ആസ്വദിക്കാൻ ) കഴിയും.. അവന്റെ ലക്ഷ്യം ഈ വേദന ഈ ബുദ്ധിമുട്ട് അവനെ ഒരു മികച്ച സൈനികൻ ആക്കും എന്നതാണ്.. എന്നാൽ ശമ്പളം നോക്കി, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പോകുന്ന ഒരുവന് വലിയ പ്രയാസവുമാണ് ഈ ട്രെയിനിങ്..ഈ കാല ഘട്ടം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ എന്നവൻ കൊതിക്കും..
രണ്ടും പേരും പട്ടാളക്കാരനാണ് ഒരാൾ ആസ്വദിക്കും മറ്റൊരാൾക്ക് അത് ബാധ്യതയാകും..

അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യത ഏറിയ ഒന്നായി കാണില്ല. അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്..
അത് ബാധ്യത ആയി അവൾക്ക് തോന്നിയാൽ അതിന് കാരണമായ ഭർത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവൾ ശപിക്കും.. ജീവിതത്തിൽ ഒരിക്കലും പ്രസവിക്കാൻ പിന്നീടവൾ തയ്യാറാവില്ല..

അവളത് ചെയ്യാതെ വീണ്ടും ഗർഭിണി ആകുന്നത് പ്രസവം അവൾക്ക് സന്തോഷം നൽകിയത് കൊണ്ടാണ്.. അവളൊരു അമ്മ ആകാൻ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവൾ മറക്കുന്നു.. അതെ സമയം സമൂഹത്തിന്റെ നിർബന്ധം കൊണ്ട് അല്ലെങ്കിൽ അബന്ധം പറ്റി ഗർഭിണി ആകുന്ന ചിലരുണ്ട്. അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..

വയറ്റിൽ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി... ഭർത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാൻ പറ്റുന്നില്ല.. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു.. ജീവിതം തകർത്ത ഒരു നിമിഷം ആയി പ്രസവം മാറും... അതോടെ അതിന് കാരണമായ സമൂഹത്തെയും ഭർത്താവിനെയും ശപിക്കും.. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും.. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാൻ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോൾ കാണുന്നത്..

ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാതെ ആഘോഷിച്ച ശേഷം സ്വന്തം അമ്മയോടും ഇന്നലെകളിൽ അമ്മ ആയവരോടും ചോദിക്കുക.. സൃഷ്ട്ടിയുടെ വേദന ആസ്വദിക്കണമെങ്കിൽ സൃഷ്ടി എന്ന മഹത്തായ കർമത്തിന്റെ മൂല്യം തിരിച്ചറിയണം... മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം.. അതിനപ്പുറം 10 മാസം സ്ത്രീയുടെ ഗർഭ കാലത്തെ കച്ചവടമാക്കി വയർ കുത്തി കീറി പണം കീശയിലാക്കാൻ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണം..
ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കണം എങ്കിൽ എന്ത് വേണം.. ഉത്തരം ലളിതം..

1.പ്രസവിച്ചാൽ സഹിക്കാൻ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക
2.മനസിക സംഘർഷം സൃഷ്ടിച്ചു അവൾക്ക് പ്രസവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക..
10000 രൂപയ്ക്ക് തീരേണ്ട ഒരു ഗർഭ കാലം 2 മുതൽ 3 ലക്ഷം വരെ ആശുപത്രിയിൽ നൽകി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തത്... നിങ്ങൾ എന്നെ പരിഹസിച്ചു എന്താണ് പുതു തലമുറയിലെ പെൺകുട്ടികളോട് പറഞ്ഞു വെക്കുന്നത്..

NB : എന്നെ എതിർക്കുക അല്ല ഭാവിയിൽ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന്, മറ്റൊരു കൂട്ടർ റീച്ചിന് വേണ്ടി കഥ അറിയാതെ ആടുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+