കുമരകത്ത് ഹൗസ് ബോട്ടുകള്‍ക്ക് പ്രീപെയ്ഡ് കൗണ്ടര്‍
കോട്ടയം: കേരളത്തില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കുമരകം. കായലിന്റെ മനോഹാരിതയും പാതിരാമണലിന്റെ ഭംഗിയും ഒക്കെ ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നത് ഹൗസ് ബോട്ട് യാത്രകളാണ്.
ഓട്ടോറിക്ഷകളേയും ടാക്സി കാറുകളേയും പോലെയാണ് ഇപ്പോള്‍ കുമരകത്തെ ഹൗസ് ബോട്ടുകള്‍. നാട്ടുകാരല്ലെന്ന് കണ്ടാല്‍ തോന്നുന്ന പൈസ വാങ്ങി പറ്റിക്കും. എതായാലും ഇനി ഇത്തരം പറ്റിക്കല്‍ പരിപാടികള്‍ കുമരകത്ത് നടത്തണ്ട എന്നാണ് അധികൃതരുടെ തീരുമാനം. ഹൗസ് ബോട്ടുകള്‍ക്കും പ്രീ പെയ്ഡ് കൗണ്ടര്‍ തുടങ്ങാനാണ് പരിപാടി.

ഹൗസ് ബോട്ടുകളുടെ നിലവാരം അനുസരിച്ച് വാടകയും മറ്റും നിശ്ചയിച്ച് വരുന്നതേ ഉള്ളൂ. കവനാറ്റിന്കരയില് തുടങ്ങാനിരിക്കുന്ന കൗണ്ടറിന്റെ നടത്തിപ്പ് ചുമതല ടൂറിസം പോലീസിനായിരിക്കും. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബോട്ടുകളുടെ ലൈസെന്‍സും മറ്റ് രേഖകളും തുറമുഖ വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.
മുന്‍കൂട്ടി ഹൗസ് ബോട്ട് ബുക്ക് ചെയ്യാതെ കുമരകത്തെന്നുന്ന സഞ്ചാരികളെ ഉദ്ദേശിച്ചാണ് പദ്ധതി. സാധാരണ ഗതിയില്‍ ഏജന്റുമാരും മറ്റും വന്‍ തുക ഇത്തരം വിനോദ സഞ്ചാരികളില്‍ നിന്ന് തട്ടിയെടുക്കാറുണ്ട്.
നവംബര്‍ 1 നായിരിക്കും ഹൗസ് ബോട്ട് പ്രീ പെയ്ഡ് കൗണ്ടര്‍ തുടങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം, ഡീലക്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും ബോട്ടുകള്‍ ലഭ്യമാവുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications