കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പിനെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ വനിതാ നേതാക്കള്‍ക്കെതിരെ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു പോസ്റ്റ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെറിയാന്‍ ഫിലിപ്പിനെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

cheriyanphilip

'തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട' എന്നായിരുന്നു പോസ്റ്റ്്.

കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വഴിതെളിച്ചത്. ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണം എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.

പോസ്റ്റ് വഷളായതോടെ ചെറിയാന്‍ ഫിലിപ്പ് ഖേദം രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വനിതാ കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു. ഇനിയുള്ള വിവാദങ്ങള്‍ എവിടെ അവസാനിക്കും എന്ന് കണ്ട് തന്നെ അറിയാം.

English summary
A proposal to take criminal case against cheriyan philip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X