• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉമ്മൻചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്..ശിവാനിയുടെ വിളിയിൽ അലിഞ്ഞ മനസ്';പികെ ഫിറോസ്

തിരുവനന്തപുരം; കേരള നിയമസഭയിൽ 50 വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ കുറിച്ച് കുറിപ്പുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. അരനൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ടെന്നാണ് കുറിപ്പിൽ പികെ ഫിറോസ് പറയുന്നു. യുഡിഎഫ് സംവിധാനത്തിന്റെ ന്യൂക്ലിയസ് ആയി വർത്തിച്ചയാളാണ് അദ്ദേഹമെന്നും കുറിപ്പിൽ ഫിറോസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 ഉത്തരം നൽകാനാവാത്ത ചോദ്യം

ഉത്തരം നൽകാനാവാത്ത ചോദ്യം

ഉമ്മൻ ചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ചോദ്യം.അരനൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്. 50 വർഷത്തെ തന്റെ പൊതു ജീവിതത്തിനിടയിൽ വിശ്രമത്തിന്റെ സുഖം അനുഭവിച്ച ഒരു ദിവസം ഏതെന്ന് ചോദ്യത്തിനായിരിക്കുമത്.

 'ഉമ്മൻ ചാണ്ടീ..' എന്ന നീട്ടി വിളിയിൽ

'ഉമ്മൻ ചാണ്ടീ..' എന്ന നീട്ടി വിളിയിൽ

വലുപ്പ ചെറുപ്പമില്ലാതെ ആർക്കും കയറിച്ചെന്നു ഇരിപ്പിടം ഉറപ്പാക്കാവുന്ന മനസ്സാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടേത്‌. അതുകൊണ്ടാണ് എട്ടര വയസ്സുകാരി ശിവാനിയുടെ 'ഉമ്മൻ ചാണ്ടീ..' എന്ന നിഷ്കളങ്കമായ നീട്ടി വിളിയിൽ, വീടില്ലാത്ത അവളുടെ സഹപാഠി അമൽ കൃഷ്ണക്ക്‌ സ്നേഹ ഭവനമൊരുങ്ങിയത്.

 പെരുമാറിയത് സഹിഷ്ണുതയോടെ

പെരുമാറിയത് സഹിഷ്ണുതയോടെ

എത്ര വലിയ രാഷ്ട്രീയ ആക്രമണങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. കണ്ണൂരിൽ വെച്ച് സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞു മുറിപ്പെടുത്തിയ സമയത്ത്, സഹിഷ്ണുതയോടെ മാത്രമാണ് അവരോടും പെരുമാറിയത്. രോഷാകുലരായ അണികളോട് ആത്മസംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. ന്യായമായി പോലും താൻ കാരണം ഒരാൾ ബുദ്ധിമുട്ടരുതെന്ന നിർബന്ധ ബുദ്ധി അദ്ദേഹത്തെ കൂടുതൽ ആദരണീയനാക്കി.

 ആവേശത്തോടെ ഓർക്കുന്നു

ആവേശത്തോടെ ഓർക്കുന്നു

മുസ്ലിം ലീഗുമായി അഭേദ്യമായ ബന്ധം അദ്ദേഹം വെച്ചുപുലർത്തി. ലീഗിന്റെ സുപ്രധാന ചരിത്ര നിമിഷങ്ങളിൽ എല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. യുഡിഎഫ് സംവിധാനത്തിന്റെ ന്യൂക്ലിയസ് ആയി വർത്തിച്ചു എന്ന് വേണം പറയാൻ. മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര കോട്ടയം ജില്ലയിൽ എത്തിയ സമയത്ത്, യൗവ്വനാവേശത്തൊടെ അദ്ദേഹം റാലിയുടെ മുന്നിൽ നിന്ന് ഞങ്ങളോടാപ്പം പദയാത്രയിൽ പങ്കാളിയായത് ഇന്നും ആവേശത്തോടെ ഓർക്കുന്നു.

cmsvideo
  Pinarayi vijayan praises oommen chandy abundantly | Oneindia Malayalam
   ആശംസകൾ നേരുന്നു

  ആശംസകൾ നേരുന്നു

  നിസ്തുല രാഷ്ട്രീയ, ജനസേവന ജീവിതം കാഴ്ചവെച്ചു ജന മനസ്സുകളിൽ എക്കാലത്തും നിറഞ്ഞു നിൽക്കുന്ന ജനകീയനായ മുഖ്യമന്ത്രിക്ക് അദ്ദേഹം നിയമസഭാംഗമായതിന്റെ, അതും ഒരേ മണ്ഡലത്തിൽ നിന്ന് അഞ്ച് പതിറ്റാണ്ട് തികക്കുന്ന ഈ വേളയിൽ പ്രാർഥനകൾ നിറഞ്ഞ ആശംസകൾ നേരുന്നു..!

  ബിരിയാണിയിലെ കോഴിക്കാൽ തിരയുന്നതിനിടയിൽ നേരം കിട്ടാഞ്ഞത്; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് എംഎം മണി

  മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

  ഒരു കടയുണ്ടാകണമല്ലോ, സിസിടിവി കാണുമല്ലോ, അവർ അന്ധരായിരിക്കില്ലല്ലോ- സന്ദീപിന് റിയാസിന്റെ മറുപടി

  English summary
  'A question that Oommen Chandy could not answer;PK Firos about oommen chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X