പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടോ: എങ്കില്‍ ലഭിക്കും 25000 രൂപ, ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്കിയാല് ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന ചിത്രങ്ങളും വീഡിയോകളും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വീഡിയോ വഴി അയച്ച് നല്‍കുന്നവർക്കായിരിക്കും പാരിതോഷികം ലഭിക്കുക.
സംസ്ഥാനത്ത് മാലിന്യം വളരെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നടപടി. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികമായി നല്‍കും.

മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടതെന്ന് തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനുള്ള പ്രത്യേക വാട്സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. പരാതി ലഭിച്ച് കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അത് തീർപ്പാക്കണമെന്നതാണ് നിർദേശം.
പരാതി നല്കി മുപ്പത് ദിവസത്തിനുള്ളില്‍ പിഴ ഈടാക്കി, വിവരം നല്കിയ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പാരിതോഷിക തുകയെത്തും. കാര്യങ്ങള്‍ വിശദമായി നിരീക്ഷിക്കന്‍ ഒരു രജിസ്റ്റർ ബുക്കും തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.
വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. സധാരണഗതിയില്‍ പൊതുനിരത്തില്‍ മാലിന്യം തള്ളിയാല്‍ 250 രൂപയാണ് പിഴയായി വിധിക്കുന്നത്. എന്നാല്‍ ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നതിന് 5000 മുതല്‍ 50000 രൂപ വരെ പിഴ ചുമത്തുന്നു. പുതിയ നടപടിയിലൂടെ മാലിന്യം പൊതു നിരത്തില്‍ തള്ളുന്നത് പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നാലു വർഷം മുമ്പ് സമാന രീതിയിൽ പാരിതോഷികം നൽകുന്നതിനായി സർക്കുലർ ഇറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉത്തരവായി തന്നെ ഇപ്പോഴത്തെ പാരിതോഷിക പ്രഖ്യാപനം. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നായിരുന്നു സംസ്ഥാനത്ത് 'മാലിന്യമുക്ത നവകേരളം' എന്ന പദ്ധതി പ്രഖ്യാപിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications