എ സമ്പത്തിന് പുതിയ നിയമനം; ഇനി മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം; മുൻ എംപി എ സമ്പത്തിന് പുതിയ നിയമം. പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്.
മുൻ ലോക്സഭാംഗമാണ് എ സമ്പത്ത്. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സമ്പത്തിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയായിരുന്നു നിയമം. ദില്ലിയിലെ കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്.കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ചുമതല എന്നതായിരുന്നു പാർട്ടിി വിളദീകരണം.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

എന്നാൽ തിരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രളയകാലത്ത് നടത്തിയ നിയമനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ കൊവിഡ് വ്യാപന സമയത്ത് ദില്ലിയിൽ മലയാളികളെ സഹായിക്കുന്നതിന് പകരം കേരളത്തിൽ തുടർന്ന സമ്പത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.
അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അദ്ദേഹം പദവി രാജിവെച്ചു. ഇതോടെ സമ്പത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജിവെച്ചതെന്നായിരുന്നു സമ്പത്ത് പ്രതികരിച്ചത്.












Click it and Unblock the Notifications