രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സമ്പത്തിനെ ഒഴിവാക്കി; പുതിയ പിഎസാകുന്നത് ഇദ്ദേഹം
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ എം പിയും സി പി എം നേതാവുമായ എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സമ്പത്തിനെ നീക്കിയത് എന്നാണ് വിവരം.
കെ ജി ഒ എ നേതാവായിരുന്ന ശിവകുമാറിനെ ആണ് കെ രാധാകൃഷ്ണന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരില്‍ മന്ത്രി ടി കെ രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ ശിവകുമാര്‍. 2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അതിനു മുമ്പ് ദല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സമ്പത്ത്..

കാബിനറ്റ് റാങ്കോടെയായിരുന്നു സമ്പത്തിന്റെ നിയമനം. എന്നാല്‍ സമ്പത്തിന്റെ ഈ നിയമനം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മൂന്ന് തവണ ആറ്റിങ്ങല്‍ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യു ഡി എഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി ദല്‍ഹി കേരള ഹൗസില്‍ നിയമിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നിയമനം എന്നായിരുന്നു സി പി എമ്മിന്റെ വിശദീകരണം. എന്നാല്‍ പ്രളയകാലത്ത് നടത്തിയ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും വലിയ വിമര്ശനമയര്ന്നു. ഇതിനിടയില്‍ കൊവിഡ് വ്യാപന സമയത്ത് ദല്‍ഹിയിലെ മലയാളികളെ സഹായിക്കുന്നതിന് പകരം കേരളത്തില്‍ തുടര്‍ന്ന സമ്പത്തിന്റെ നടപടിയും വിവാദമായി.
ദല്‍ഹിയില്‍ 7.26 കോടി രൂപ സര്‍ക്കാര്‍ പണം ചെലവാക്കിയതും പാര്‍ട്ടിയില്‍ സജീവമല്ലാത്തതും സമ്പത്തിന് തിരിച്ചടിയായി. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022 ല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സമ്പത്ത് പദവി രാജി വെക്കുകയായിരുന്നു.
ഇതോടെ സമ്പത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വെച്ചത് എന്നായിരുന്നു സമ്പത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ തുടര്‍ വിജയം നേടിയതിന് പിന്നാലെയാണ് സമ്പത്തിന്റെ മന്ത്രിയുടെ പി എസാക്കി നിയമിച്ചത്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സമ്പത്തിനെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications