അശ്ലീലസന്ദേശം അയച്ച് ശല്യംചെയ്ത ആൾക്ക് എട്ടിന്റെപണി കൊടുത്ത് ഹനാൻ; കയ്യടിച്ച് സോഷ്യൽമീഡിയ
ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ഹനാൻ. നിറഞ്ഞ കയ്യടിയോടെയാണ് ഹനാനെ സോഷ്യൽമീഡിയ പ്രശംസിക്കുന്നത്. സംഭവം എന്താണന്നല്ലേ..

ഒരു സമയത്ത് സോഷ്യൽമീഡിയ ഏറെ ചർച്ച ചെയ്തിരുന്ന ഒരു പേരാണ് ഹാനാൻ. സ്കൂൾ യൂണിഫോമിൽ മത്സ്യവിൽപന നടത്തുന്ന ഹാനാന്റെ വീഡിയോ വൈറലായിരുന്നു. നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിൽ പ്രശസ്തയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്.
ജീവിത ചിലവ് കണ്ടെത്താനാണ് മീൻ കച്ചവടം നടത്തുന്നതെന്ന് അന്ന് ഹനാൻ പറഞ്ഞിരുന്നു. ഹനാനെ വിമർശിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. നിരവധി തവണ സൈഹർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം ഹനാൻ കിടപ്പിലായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ ഹനാന്‍റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ഹനാൻ. നിറഞ്ഞ കയ്യടിയോടെയാണ് ഹനാനെ സോഷ്യൽമീഡിയ പ്രശംസിക്കുന്നത്. സംഭവം എന്താണന്നല്ലേ

അശ്ലീല സന്ദേശങ്ങളും അശ്ശീല ദൃശ്യങ്ങളും..
സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്ന ആളുകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നമാണ് ഫേക്ക് ഐഡികളിൽ നിന്ന് ഉൾപ്പെടെ ചീത്ത വിളിയും അശ്ലീല സന്ദേശങ്ങളും അശ്ശീല ദൃശ്യങ്ങളും അപവാദങ്ങളുമൊക്കെ. അത്തരത്തിലൊരു അനുഭവം ആണ് ഹനാന് നേരിടേണ്ടി വന്നത്. എന്നാൽതനിക്ക് അശ്ലീല ദൃശ്യങ്ങളും മെസേജുകളും അയച്ച ആളെ ഹനാൻ തന്നെ പിടികൂടി.

കൊച്ചിയിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തി..
എറണാകുളം കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ ഹനാൻ തന്നെ കൊച്ചിയിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.ഇതിന് മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെ തന്നെ കടന്നുപിടിച്ച വ്യക്തിക്കെതിരെ ഹനാൻ പ്രതികരിച്ചിരുന്നു.

ട്രെയിൻ യാത്രയ്ക്കിടെ നടന്നത്...
സോഷ്യൽമീഡിയയിലൂടെ ആണ് താൻ നേരിട്ട പ്രശ്നം ഹനാൻ പറഞ്ഞത്. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. ഒരാൾ യാത്രയ്ക്കിടെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ അന്ന് വെളിപ്പെടുത്തിയിരുന്നു.

അന്ന് സംഭവിച്ചത് എന്താണ്..
ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് സ്ഥലത്ത് എത്തി. എന്നാൽ, അക്രമികളെ കസ്റ്റഡിയിൽ എടുക്കാതെ പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന വീഡിയോയിൽ ഹനാൻ ആരോപിച്ചിരുന്നു.












Click it and Unblock the Notifications