പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍,മകന്‍ കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: സ്വന്തം പിതാവിനെ ആക്രമിക്കാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു. കഴിഞ്ഞ ദിവസം കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിനു സമീപത്തെ ഓഫിസില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സ്വന്തം പിതാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് മകനെ അറസ്റ്റ് ചെയ്യുന്നത്.
ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ആക്രമിച്ച കേസിലെ പ്രതി വിനേഷ് വര്‍ഗീസിന്റെ സഹോദരന്‍ ഡാള്‍സണാണ് പിതാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. പിതാവിന്റെ സ്വകാര്യ ഓഫീസിലേക്ക് ഗുണ്ടകളെ അയക്കുകയായിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനം നടത്തുന്ന പിതാവ് വര്‍ഗീസിന് ഓഫീസിലെ ജീവനക്കാരിയുമായി അടുപ്പമുണ്ടായിരുന്നത്രേ.

ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മകന്‍ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ഓഫീസിലേക്ക് പാഞ്ഞുകയറിയ ക്വട്ടേഷന്‍ സംഘം വര്‍ഗീസിന്റെ കൈയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു. എന്നാല്‍, വര്‍ഗീസിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമിക്കുന്നതെന്നായിരുന്നു ക്വട്ടേഷന്‍ സംഘം വിളിച്ചു പറഞ്ഞത്. പിതാവിനെ ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് മകന്‍ പലതവണ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.
ക്വട്ടേഷന്‍ നല്‍കിയ മകന്റെ നീക്കത്തില്‍ പോലീസിന് സംശയം തോന്നുകയും, തുടര്‍ന്ന് ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തെ ചോദ്യം ചെയ്തശേഷം പോലീസ് മകന്‍ ഡാള്‍സണെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വര്‍ഗീസിന്റെ മാലയും മോതിരവും കൈവശമുണ്ടായിരുന്ന 60000 രൂപയും ക്വട്ടേഷന്‍ സംഘം കൊള്ളയടിച്ചിരുന്നു.












Click it and Unblock the Notifications