Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനപ്രിയനെ തേടി ആലുവയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥി.. ശിക്ഷിക്കും മുൻപേ ദിലീപിനെ വേട്ടയാടുന്നവർ കാണൂ..

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെതിരെ വലിയ ജനവികാരമാണ് ഉയര്‍ന്നത്. എന്നാല്‍ 85 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി. കൂവിവിളിക്ക് പകരം മാലയിട്ട് നടനെ ആരാധകര്‍ സ്വീകരിച്ചു.

ദിലീപ് ജനപ്രിയ പട്ടം നേടിയതിന് പിന്നില്‍ കുടുതലും കുടുംബ പ്രേക്ഷകരുടെ പിന്തുണയായിരുന്നു. ദിലീപിന്റെ തമാശപ്പടങ്ങള്‍ കുട്ടികള്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ദിലീപിന് നിരവധി കുട്ടി ആരാധകരുമുണ്ട്. അത്തരമൊരു ആരാധികയാണ് ദിലീപിനെ തേടി ആലുവയിലെ വീട്ടിലുമെത്തിയത്.

പ്രിയനടനെ കാണാൻ സുമിയെത്തി

പ്രിയനടനെ കാണാൻ സുമിയെത്തി

സുമി രാജു എന്ന പെണ്‍കുട്ടിയാണ് ദിലീപിനെ തേടി ആലുവയിലെ വീട്ടിലെത്തിയത്. സാധാരണ പെണ്‍കുട്ടികളെ പോലെ അല്ല സുമി. ഓട്ടിസം ബാധിച്ച കുട്ടിയാണ്.

ആലുവയിലെ വീട്ടിൽ

ആലുവയിലെ വീട്ടിൽ

നേരത്തെ ദിലീപ് സുമിയെ അങ്ങോട്ട് ചെന്ന് കണ്ടിരുന്നു. ഇപ്പോള്‍ ദിലീപിനെ വീട്ടിലെത്തിയാണ് കണ്ടിരിക്കുന്നത്. നേരത്തെ ആശുപത്രിയില്‍ കഴിയവേ ആണ് സുമിയെ ദിലീപ് കാണാനെത്തിയത്.

ഓട്ടിസം ബാധിച്ച പെൺകുട്ടി

ഓട്ടിസം ബാധിച്ച പെൺകുട്ടി

2016 ജനുവരിയിലായിരുന്നു അത്. ഓട്ടിസം ബാധിച്ച് തിരുവനന്തപുരം പൂജപ്പുരയിലെ കുട്ടികളുടെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുമി. ദിലീപിനെ കാണുക എന്നതായിരുന്നു വലിയ ആഗ്രഹം.

വിവരമറിഞ്ഞ് ദിലീപ് വിളിച്ചു

വിവരമറിഞ്ഞ് ദിലീപ് വിളിച്ചു

വാര്‍ത്തകളിലൂടെ സുമിയുടെ കാര്യം ദിലീപ് അറിഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ ദിലീപ് സുമിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. സുമിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു.

സുമിയെ കാണാൻ ആശുപത്രിയിൽ

സുമിയെ കാണാൻ ആശുപത്രിയിൽ

അത് മാത്രമല്ല ദിലീപ് ചെയ്തത്. പിറ്റേ ദിവസം പൂജപ്പുരയിലെ ആയുര്‍വേദ ആശുപത്രിയില്‍ സുമിയെ കാണാന്‍ നേരിട്ട് എത്തുകയും ചെയ്തു. സുമിയോടൊപ്പം അല്‍പസമയം ചെലവഴിച്ചാണ് ദിലീപ് മടങ്ങിയത്.

ആരാധന കുറയാതെ സുമി

ആരാധന കുറയാതെ സുമി

ഇത് പഴയ കഥ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയതോടെ ദിലീപിന് പഴയ തിളക്കമൊന്നുമില്ല. എന്നാല്‍ കുട്ടി ആരാധികയായ സുമി രാജുവിന് ദിലീപിനോടുള്ള ഇഷ്ടത്തെ അതൊന്നും ബാധിച്ചിട്ടില്ല.

അനുജനും കുടുംബത്തിനുമൊപ്പം

അനുജനും കുടുംബത്തിനുമൊപ്പം

ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ ആലുവയിലെ വീട്ടിലേക്ക് സുമിയും കുടുംബവും എത്തി. സുമിയേയും അനുജനേയും കൊണ്ടാണ് മാതാപിതാക്കള്‍ ദിലീപിനെ കാണാനെത്തിയത്.

സന്തോഷത്തോടെ സ്വീകരിച്ച് ദിലീപ്

സന്തോഷത്തോടെ സ്വീകരിച്ച് ദിലീപ്

സുമി തന്നെ കാണാന്‍ വന്നതില്‍ ദിലീപും സന്തോഷവാനായിരുന്നു. സുമിയേയും സുമിയുടെ കഥയും വീട്ടിലുള്ളവര്‍ക്കെല്ലാം പറഞ്ഞു കൊടുത്ത ദിലീപ് ഒപ്പം നിര്‍്ത്തി ഫോട്ടോ കൂടി എടുത്താണ് സുമിയെ യാത്രയാക്കിയത്.

വീണ്ടും കാണാം

വീണ്ടും കാണാം

വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് സുമിയെ ദിലീപ് പറഞ്ഞയച്ചത്. അടൂര്‍ സ്വദേശി മിനിയുടേയും രാജുവിന്റേയും മകളാണ് സുമി. ദിലീപ് സുമിയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്.

ആറാം മാസത്തിൽ ഓട്ടിസം

ആറാം മാസത്തിൽ ഓട്ടിസം

സുമിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഓട്ടിസം ബാധിച്ചത്. മാതാപിതാക്കള്‍ സുമിയേയും കൊണ്ട് നിരവധി ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സുമിയുടെ രോഗം ഭേദമായില്ല.

സുമി ദിലീപിനൊപ്പം

സുമി ദിലീപിനൊപ്പം

സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന സുമി സിനിമ കണ്ട് തുടങ്ങിയ കാലം തൊട്ടേ ദിലീപിന്റെ ആരാധികയാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കയ്യില്‍ കാണും.ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതി ആകുമെന്ന് അമ്മ മിനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+