Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കാണാൻ വന്നില്ല.. ആലുവ ജയിലിൽ എത്തിയത് ഒരു അപ്രതീക്ഷിത അതിഥി!

കൊച്ചി: താരരാജാക്കന്മാരേക്കാളും ശക്തനായാണ് മലയാളസിനിമയെ ദിലീപ് എന്ന നടന്‍ അടക്കി വാണിരുന്നത്. അതുകൊണ്ട് തന്നെ ദിലീപിന്റെ വീഴ്ച സിനിമാരംഗത്തെ നിരവധി പേരെ നേരിട്ടും അല്ലാതെയും ബാധിക്കുന്നതാണ്. ദിലീപ് പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയത് അതിന് തെളിവാണ്. എന്നാല്‍ ദിലീപിനെ പ്രീതിപ്പെടുത്തിയിട്ട് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു അപ്രതീക്ഷിത അതിഥിയും താരത്തെ കാണാന്‍ ആലുവ സബ് ജയിലില്‍ എത്തുകയുണ്ടായി. പക്ഷേ സൂപ്പര്‍ താരത്തെ ഈ അതിഥി തിരിച്ചറിഞ്ഞതുമില്ല.

കാണാൻ ആരുമെത്തിയില്ല

കാണാൻ ആരുമെത്തിയില്ല

അച്ഛന്റെ ശ്രാദ്ധത്തിന് വേണ്ടി ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളിലാണ് താരത്തെ സന്ദര്‍ശിക്കാന്‍ സിനിമാക്കാര്‍ ഒഴുകിയെത്തിയത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ ആരാധകരോ സിനിമാ സുഹൃത്തുക്കളോ എത്തിയിരുന്നില്ല

ജയിലിൽ അപ്രതീക്ഷിത അതിഥി

ജയിലിൽ അപ്രതീക്ഷിത അതിഥി

എന്നാല്‍ ശ്രാദ്ധച്ചടങ്ങ് കഴിഞ്ഞ് തിരിച്ച് ആലുവ സബ് ജയിലില്‍ എത്തിയ ദിലീപിനെ കാത്ത് ഒരു അപ്രതീക്ഷിത അതിഥിയുണ്ടായിരുന്നു. ഒരു കുഞ്ഞ് അതിഥി എന്ന് പറയണം. ഏഴ് വയസ്സുകാരന്‍ ഷഹബാന്‍ ആണ് തന്റെ പ്രിയതാരത്തെ കാണാനെത്തിയത്.

പ്രിയനടനെ കാണാൻ

പ്രിയനടനെ കാണാൻ

ഷഹബാനൊപ്പം അച്ഛന്‍ സുബൈറുമുണ്ടായിരുന്നു. ആലുവയിലെ മാറമ്പള്ളി സ്വദേശികളാണ് ഇവര്‍. ഷഹബാന്‍ സാധാരണ കുട്ടികളെ പോലെയല്ല. ഭിന്നശേഷിക്കാരനാണ് ഈ ഏഴ് വയസ്സുകാരന്‍.

പച്ചക്കുതിരയോട് ഇഷ്ടം

പച്ചക്കുതിരയോട് ഇഷ്ടം

മലയാള സിനിമയില്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ദിലീപ്. ഷഹബാനാകട്ടെ ദിലീപിന്റെ വലിയ ആരാധകനുമാണ്. ദിലീപ് ഇരട്ടവേഷം ചെയ്ത പച്ചക്കുതിര എന്ന സിനിമ കണ്ട ശേഷമാണ് ഷഹബാന് താരത്തോടുള്ള ഇഷ്ടം തുടങ്ങിയത്.

അച്ഛൻ കൊടുത്ത വാക്ക്

അച്ഛൻ കൊടുത്ത വാക്ക്

പച്ചക്കുതിര എന്ന ചിത്രത്തിലെ ദിലീപിന്റെ ഇരട്ടവേഷങ്ങളിലൊന്ന് ഭിന്നശേഷിക്കാരന്റേത് ആയിരുന്നു. തന്റെ ഇഷ്ടനടനെ കാണിച്ച് കൊടുക്കാമെന്ന അച്ഛന്റെ വാക്ക് കേട്ടാണ് ഷഹബാന്‍ ആലുവ സബ് ജയിലിലെത്തിയത്.

വാക്ക് ഓർത്ത് വെച്ചു

വാക്ക് ഓർത്ത് വെച്ചു

മുന്‍പ് എപ്പോഴോ സുബൈര്‍ ഇക്കാര്യം മകന് വാക്ക് കൊടുത്തിരുന്നു. അതവന്‍ ഓര്‍മ്മിച്ച് വെച്ചിരിക്കുകയായിരുന്നുവെന്ന് സുബൈര്‍ പറയുന്നു. ദിലീപിന് സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട് എന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞാണ് സുബൈര്‍ മകനേയും കൊണ്ടെത്തിയത്

കണ്ടപ്പോൾ സംഭവിച്ചത്

കണ്ടപ്പോൾ സംഭവിച്ചത്

ബുധനാഴ്ച വൈകിട്ടോടെയാണ് സുബൈറും ഷഹബാസും ആലുവ സബ് ജയിലില്‍ എത്തിയത്. ദിലീപിനെ കാണാന്‍ ഇവര്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു. സിനിമയില്‍ മാത്രം കണ്ട സൂപ്പര്‍താരത്തെ നേരിട്ട് ഷഹബാസ് കണ്ടപ്പോള്‍ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്തത് ആണ്

നടനെ തിരിച്ചറിഞ്ഞില്ല

നടനെ തിരിച്ചറിഞ്ഞില്ല

ഷഹബാസ് ടിവിയില്‍ കണ്ട ദിലീപേ അല്ലായിരുന്നുവല്ലോ ജയിലിനകത്ത്. താടിയും മീശയും മുടിയുമെല്ലാം നീണ്ട വല്ലാത്തൊരു കോലത്തിലായിരുന്ന പ്രിയതാരത്തെ ഷഹബാസ് തിരിച്ചറിഞ്ഞത് പോലുമില്ല.

ബലൂൺ സമ്മാനം

ബലൂൺ സമ്മാനം

എങ്കിലും ആ കൊച്ച് ആരാധകന്‍ നിരാശനായില്ല. കയ്യില്‍ പ്രിയതാരത്തിന് നല്‍കാന്‍ ഒരു സമ്മാനം ഷഹബാസ് കരുതിയിട്ടുണ്ടായിരുന്നു. ഒരു കൊച്ച് ബലൂണ്‍. അത് ദിലീപിന് സമ്മാനിച്ച ശേഷം ഷഹബാസും അച്ഛനും മടങ്ങി

ആദ്യദിനങ്ങളിൽ സന്ദർശകരില്ല

ആദ്യദിനങ്ങളിൽ സന്ദർശകരില്ല

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന്റെ പേരില്‍ ദിലീപ് അഴിയെണ്ണാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു. ഈ രണ്ട് മാസത്തിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളൊഴിച്ചാല്‍ ദിലീപിനെ കാണാനെത്തിയത് അമ്മയും അനുജനും നാദിര്‍ഷയുമൊക്കെ മാത്രമായിരുന്നു

ഓണക്കോടിയുമായി ജയറാം

ഓണക്കോടിയുമായി ജയറാം

ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തിറങ്ങുന്നതിന്റെ തൊട്ട് പിന്നിലെ രണ്ട് ദിവസങ്ങളില്‍ പക്ഷേ ആലുവ ജയിലില്‍ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. തിരുവോണ ദിനത്തില്‍ ദിലീപിന് ഓണക്കോടിയുമായി നടന്‍ ജയറാമെത്തിയിരുന്നു

സിനിമാക്കാരുടെ ഒഴുക്ക്

സിനിമാക്കാരുടെ ഒഴുക്ക്

ദിലീപിന്റെ സുഹൃത്ത് ശരത്ത്, സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിരും തിരുവോണ നാള്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുകയുണ്ടായി. പിറ്റേന്നും ഒഴുക്ക് തുടര്‍ന്നു

പിന്തുണച്ച് എംഎൽഎയും

പിന്തുണച്ച് എംഎൽഎയും

ചൊവ്വാഴ്ച 12 പേരാണ് ദിലീപിനെ കണ്ട് പിന്തുണ അറിയിച്ചത്. നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ് ആദ്യമെത്തിയത്. പിന്നാലെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുമെത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+