കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകർന്നത് സ്‌കൂട്ടറിന്റെ ഹാൻഡ് റസ്റ്റ് മാത്രം, പ്രദീപിന്റെ മരണം കൊലപാതകമോ? ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്വി പ്രദീപിന്റെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പ്രദീപ് സഞ്ചരിച്ച വാഹനം ഫോറന്‍സിംഗ് സംഘം പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ പ്രദീപിന്റെ വാഹനവും ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പ്രദീപിന്റെ വാഹനത്തിന്റെ പിന്‍വശത്തെ ഹാന്‍ഡ് റെസ്റ്റ് മാത്രമാണ് തകര്‍ന്നതെന്ന് പൊലീസ് പറയുന്നു. ഇത് അപകടത്തില്‍ വീണ്ടും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്...

 ദുരൂഹതയ്ക്ക് പിന്നില്‍

ദുരൂഹതയ്ക്ക് പിന്നില്‍

അപകടത്തിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നത്. സ്‌ക്ൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന് അതേ ദിശയില്‍ വന്ന കാറാണ് ഇടിച്ചിട്ടത്. ഈ വാഹനം നിര്‍ത്താതെ പോയതും സംശയത്തിനിടയാക്കുന്നു. സ്വരാജ് മസ്ദയുടെ ടിപ്പര്‍ ലോറിയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ആരോപണവുമയി ബന്ധുക്കളും

ആരോപണവുമയി ബന്ധുക്കളും

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വധഭീഷണി നേരിട്ടിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. വിവിധ മുഖ്യധാര മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രദീപ് പിന്നീട് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. വ്യക്തികളെയും സംഭവങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതില്‍ പ്രദീപ് ശ്രദ്ധേയനായിരുന്നു.

 ശത്രുക്കള്‍

ശത്രുക്കള്‍

പ്രദീപിന്റെ മാധ്യമപ്രവര്‍ത്തന രീതി ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിരുന്നു. പ്രദീപ് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ നേമം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തില്‍ ഉന്നക പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

തകര്‍ന്നത് ഹാന്‍ഡ് റെസ്റ്റ് മാത്രം

തകര്‍ന്നത് ഹാന്‍ഡ് റെസ്റ്റ് മാത്രം

പ്രദീപ് സഞ്ചരിച്ച സ്‌ക്ൂട്ടറിന് പിന്നില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ ഹാന്‍ഡ് റെസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇത് മരണത്തിന്റെ ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. മരണത്തില്‍ ഉന്നത തലം അന്വേഷണം വേണമെന്ന് പ്രതിപക്ഷനേത് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

വാഹനത്തെ കണ്ടെത്തണം

വാഹനത്തെ കണ്ടെത്തണം

ഇടിച്ച വാഹനത്തെ എത്രയും പെട്ടെന്ന് കണ്ടെത്തിയാലേ അന്വേഷണം മുന്നോട്ട് പോകൂ. ഇതിനായുള്ള പരിശ്രമത്തിലാണ് പൊലീസ്. ഇടിച്ചത് സ്വരാജ് മസ്ദയുടെ ലോറിയാണെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ ഡീലര്‍മാരുമായി ബന്ധപ്പെട്ട് ലോറിയെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

ഫൈസര്‍ വാക്‌സിനുമായി യുഎസും കാനഡയും; ഇരു രാജ്യങ്ങളും വിതരണം ആരംഭിച്ചുഫൈസര്‍ വാക്‌സിനുമായി യുഎസും കാനഡയും; ഇരു രാജ്യങ്ങളും വിതരണം ആരംഭിച്ചു

തിരുവനന്തപുരത്ത് ബിജെപിക്ക് സീറ്റ് കുറയും; അതിനുള്ള പണി എടുത്തു; ഇടത് വിജയം ഉറപ്പെന്ന് വിജയരാഘവന്‍തിരുവനന്തപുരത്ത് ബിജെപിക്ക് സീറ്റ് കുറയും; അതിനുള്ള പണി എടുത്തു; ഇടത് വിജയം ഉറപ്പെന്ന് വിജയരാഘവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്?;എന്‍സിപി പോയാലും പ്രശ്നമില്ല, പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് ടോംമാണി സി കാപ്പന്‍ യുഡിഎഫിലേക്ക്?;എന്‍സിപി പോയാലും പ്രശ്നമില്ല, പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് ടോം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; എട്ടരയോടെ ആദ്യ ഫല സൂചനകള്‍, ഉച്ചയോടെ അന്തിമ ഫലംതദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; എട്ടരയോടെ ആദ്യ ഫല സൂചനകള്‍, ഉച്ചയോടെ അന്തിമ ഫലം

English summary
A special police team has started an investigation into the death of journalist SV Pradeep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X