കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ 'കോടാലി'യെങ്കില്‍ മകന്‍ അതുക്കും മേലെ, നാട്ടുകാര്‍ക്ക് ശ്രീധരന്‍ 'കായംകുളം കൊച്ചുണ്ണി'

  • By Desk
Google Oneindia Malayalam News

തൃശൂര്‍: '' ഒരിക്കല്‍ രാജു മോന്‍ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാ എന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന് കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്.. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു പ്രിന്‍സ് എന്ന് അതേ രാജകുമാരന്‍ അധോലോകങ്ങളുടെ രാജകുമാരന്‍...

മോഹന്‍ലാലിന്‍െ്‌റ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജാവിന്‍െ്‌റ മകനിലെ സൂപ്പര്‍ ഹിറ്റ് ഡയലോകാണിത്. കാലം മാറി അധോലോകങ്ങളൂടെ പ്രവര്‍ത്തനങ്ങളും മാറി.. എന്നാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍ പ്രത്യേകിച്ച് തൃശൂരിലും അയല്‍ സംസ്ഥാനങ്ങളിലേയും പോലീസിന്‍െ്‌റ ഉറക്കം കെടുത്തുന്ന കൊച്ച് അധോലോക നേതാവാണ് കോടാലി ശ്രീധരന്‍. അച്ഛന്‍ 'കോടാലി'യാണെങ്കില്‍ മകന്‍ അതുക്കും മേലെയാണ്. ശരിക്കും ഒരു രാജകുമാരന്‍... അധോലോകങ്ങളുടെ രാജകുമാരന്‍...


 തേടിയെത്തുന്നത് പോലീസ്

തേടിയെത്തുന്നത് പോലീസ്



അധോലോക രാജകുമാരനായി വളര്‍ന്ന അരുണ്‍ എന്ന അരുണ്‍കുമാറിനെത്തേടി അയല്‍സംസ്ഥാനങ്ങളിലെ പോലീസ് പരക്കം പായുകയാണ്. ഹവാല പണം തട്ടിപ്പുകേസുകളിലെ ക്രിമിനലായി പോലീസ് രേഖകളില്‍ ഇടംപിടിച്ച കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍ ഇലക്‌ട്രോണിക്‌സ് ബിടെക് ബിരുദധാരിയാണ്. കമ്പ്യൂട്ടര്‍ ബിരുദവുമുണ്ട്. ഹവാല തട്ടിപ്പുകളില്‍ അച്ഛന്റെ പാത പിന്തുടരുന്ന അരുണ്‍, തന്റെ സാങ്കേതികപരിജ്ഞാനമെല്ലാം കവര്‍ച്ചകള്‍ക്കു പശ്ചാത്തലമൊരുക്കാനാണ് ഉപയോഗിക്കുന്നതെന്നു പോലീസ് പറയുന്നു.

 എന്‍ജിനീയറിങ് വൈദഗ്ധ്യം കവര്‍ച്ചയ്ക്ക്

എന്‍ജിനീയറിങ് വൈദഗ്ധ്യം കവര്‍ച്ചയ്ക്ക്

കവര്‍ച്ചകള്‍ക്ക് അരുണും സംഘവും എന്‍ജിനീയറിങ് െവെദഗ്ധ്യം പ്രയോജനപ്പെടുത്തുന്നു. പിടിക്കപ്പെടാതിരിക്കാന്‍, മൊെബെല്‍ ഫോണ്‍ ഉപയോഗം തീരെയില്ല. വാക്കിടോക്കി ഉപയോഗിച്ചാണു ആശയവിനിമയം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസ് െസെബര്‍ സെല്ലിന് അരുണിന്റെ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. സൗജന്യ കോള്‍ സൗകര്യമുള്ള ആപ്ലിക്കേഷനുകളുടെ ഐ.പി. വിലാസം ഓസ്‌ട്രേലിയയാണു കാണിക്കുന്നത്. 15 കിലോമീറ്റര്‍ ദൂരപരിധിയുള്ള വാക്കിടോക്കി സംവിധാനമാണു സംഘം ഉപയോഗിക്കുന്നത്. കേരളാ പോലീസിന്റെ വാക്കിടോക്കി സംവിധാനത്തേക്കാള്‍ മികച്ചതാണിത്. ടവര്‍ പരിശോധനയില്‍ റേഡിയോ സിഗ്നലുകള്‍ കാണിക്കാത്തതു പോലീസ് െസെബര്‍ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നു.

 കാക്കിയുടെ പിന്തുണയും

കാക്കിയുടെ പിന്തുണയും


ക്രിമിനല്‍ സംഘങ്ങളെ പിടികൂടാന്‍ പോലീസ്, എക്‌സൈസ്, വനംവകുപ്പുകള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെ വെല്ലുന്ന ഉപകരണങ്ങളാണ് അരുണ്‍ നിര്‍മിച്ചിട്ടുള്ളത്. അടുപ്പക്കാരായ ഉദ്യോഗസ്ഥരുടെ സഹായവും ഇതിനു ലഭിച്ചിട്ടുണ്ടാകുമെന്നു പോലീസ് സംശയിക്കുന്നു. ഹവാല ഇടപാടുകളിലൂടെ 150 കോടിയോളം രൂപ കോടാലി ശ്രീധരനും കൂട്ടരും തട്ടിയെടുത്തതായാണു വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ വിലയിരുത്തല്‍. മകന്‍ അരുണിന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യവും ഇക്കാര്യത്തില്‍ ശ്രീധരനു സഹായകമായി. ശ്രീധരനെതിരേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍. അരുണിനെതിരേ കേരളത്തില്‍ ഒരു കേസ് പോലുമില്ലെങ്കിലും 20 കോടിയോളം രൂപ തട്ടിയതിനു 13 കേസുകള്‍ ഇതരസംസ്ഥാനങ്ങളിലുണ്ട്. ഇവയില്‍ ചില കേസുകളില്‍ ശ്രീധരനും കൂട്ടുപ്രതിയാണ്.

 കോടാലിയിലെ കായംകുളം കൊച്ചുണ്ണി

കോടാലിയിലെ കായംകുളം കൊച്ചുണ്ണി

കായംകുളത്തുകാര്‍ക്ക് കൊച്ചുണ്ണിയെപോലെയാണ് തൃശൂര്‍ ജില്ലയിലെ കോടാലി ഗ്രാമവാസികള്‍ക്ക് ശ്രീധരന്‍. ആര്‍ക്കും എന്തുസഹായവും ചെയ്തുനല്‍കുന്ന കോടാലി ശ്രീധരന്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. കവര്‍ച്ച പെയ്യുന്ന പണത്തിന്റെ ഒരു പങ്ക് ഗ്രാമത്തിലുള്ളവര്‍ക്ക് ദാനം ചെയ്യുന്ന ദാനശീലന്‍. ഇതാണ് നാട്ടിലെ ശ്രീധരന്റെ ശക്തിയും.

 കള്ളനെങ്കിലും ശുദ്ധന്‍?

കള്ളനെങ്കിലും ശുദ്ധന്‍?

തന്റെ ബലത്തില്‍ സാധുക്കളായ നാട്ടുകാരുടെമേല്‍ ഗുണ്ടായിസം കാണിച്ച അനുയായിയെ അടിച്ചവശനാക്കിയ ചരിത്രവുമുണ്ട് ശ്രീധരന്. മറ്റൊരു സംഭവം ഇങ്ങനെ: ഒരിക്കല്‍ കോടാലി ശ്രീധരന്റെ സംഘാംഗത്തിന്റെ കയ്യില്‍നിന്നു വസ്തുു പണയത്തിന്മേല്‍ ഒരു ദരിദ്രകുടുംബം പണം കൈപ്പറ്റി. കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അനുയായിയുടെ ഭീഷണിയില്‍ ഈ കുടുംബം ആത്മഹത്യാ മുനമ്പിലായി. ഇവരുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ ശ്രീധരന്‍ ഒരു പൈസപോലും വാങ്ങാതെ വസ്തുുവിന്റെ പ്രമാണങ്ങള്‍ തിരിച്ചുനല്‍കി. ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ശ്രീധരന് ഇംഗ്ലീഷടക്കം നിരവധി ഭാഷകളില്‍ പ്രാവിണ്യമുണ്ട്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകള്‍ക്കു പുറമേ സംസ്‌കൃത ഭാഷയിലും ശ്രീധരന്‍ അഗ്രഗണ്യനാണ്. സംസ്‌കൃത ശ്ലോകങ്ങള്‍ തെറ്റുകൂടാതെ ഉരുവിടുക മാത്രമല്ല അതിന്റെ സാരാംശം സാധാരണക്കാര്‍ക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്യും ശ്രീധരന്‍.

 ഹവാലാ പണം ഉദ്യോഗസ്ഥര്‍ക്കും

ഹവാലാ പണം ഉദ്യോഗസ്ഥര്‍ക്കും

തട്ടിയെടുത്ത ഹവാലാ പണത്തില്‍ നല്ലൊരുഭാഗം തന്നോടു കൂറുപുലര്‍ത്തുന്ന, താഴെത്തട്ടുമുതല്‍ തലപ്പത്തുവരെയുള്ള പോലീസുകാര്‍ക്കുനല്‍കുന്നതിലും ഇയാള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തി. സഹായംതേടിവരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കു കൊടിയുടെ നിറം നോക്കാതെ ശ്രീധരന്‍ വാരിക്കോരി നല്‍കി. കെപിസിസി സെക്രട്ടറി പദംവരെ വെട്ടിപ്പിടിച്ച കോണ്‍ഗ്രസ് യുവനേതാവിന്റെ കുതിപ്പ് ശ്രീധരന്റെ പണത്തിന്റെ ബലത്തിലായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ശ്രീധരബന്ധം കണ്ടെത്തിയതോടെ യുവനേതാവ് രാഷ്ട്രീയ വനവാസത്തിലായി.


English summary
A story about a hightech thief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X