കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്ക് ഹാലിളകാന്‍ ഒരു കാരണമുണ്ടത്രേ!! കുരിശില്‍ തൊട്ട ശ്രീറാം വെങ്കിട്ടരാമനെ മണി ഭയക്കുന്നു?

ശ്രീറാം വെങ്കിട്ടരാമനോട് മണിക്ക് ഇത്രേം വിദ്വേഷം ഉണ്ടാകാന്‍ കാരണം അനിയന്‍ ലംബോധരന്റെ ഭൂമി കൈയ്യേറ്റം കണ്ടെത്തിയതാണെന്നാണ് സുരേഷ് കുറിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഏറ്റവുമധികം വിമര്‍ശിച്ചത് വൈദ്യുതി മന്ത്രി എംഎം മണിയായിരുന്നു. മൂന്നാറില്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഭൂമികൈയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ മണി ഭീഷണിയുമായി എത്തിയിരുന്നു. മണിക്ക് ഇപ്പോള്‍ ഇത്രയ്ക്ക് ഹാലിളകാന്‍ ഒരു കാരണമുണ്ട്.

ഇക്കാര്യം പറയുന്നത് സംഘികളോ സബ് കളക്ടറുടെ ആളുകളോ അല്ല. വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് അസിസ്റ്റന്റ് എ സുരേഷ് തന്നെ. ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സുരേഷിന്റെ പ്രതികരണം. എംഎം മണിയെ രൂക്ഷ ഭാഷയില്‍ തന്നെ സുരേഷ് വിമര്‍ശിക്കുന്നു.

 അനിയന്റെ കൈയ്യേറ്റം

അനിയന്റെ കൈയ്യേറ്റം

മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് മണിക്ക് ഇത്രേം വിദ്വേഷം ഉണ്ടാകാന്‍ കാരണം അനിയന്‍ ലംബോധരന്റെ ഭൂമി കൈയ്യേറ്റം കണ്ടെത്തിയതാണെന്നാണ് സുരേഷ് കുറിക്കുന്നു. കൈയ്യേറ്റം കണ്ടെത്തിയതു മുതലാണല്ലോ മണിയുടെ ഹാലിളക്കമെന്നും സുരേഷ് പറയുന്നു.

 ആള്‍ക്കാരെ പൊട്ടനാക്കരുത്

ആള്‍ക്കാരെ പൊട്ടനാക്കരുത്

നാട്ടു ഭാഷയില്‍ സംസാരിച്ചാല്‍ മാത്രം ജീവിതം ലാളിത്യമാകില്ലെന്ന് സുരേഷ് . മണി വെറും ആശാനല്ലെന്നും ഒരു സംഭവം തന്നെയാണെന്നും സുരേഷ് പോസ്റ്റില്‍ കുറിക്കുന്നു. എല്ലാവര്‍ക്കും എല്ലാം അറിയാമെന്നും ആളുകളെ പൊട്ടന്മാരാക്കരുതെന്നും സുരേഷ്.

ഒന്നാം മൂന്നാര്‍ ഓപ്പറേഷന്‍

മണി ആശാനെ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഒന്നാം മൂന്നാര്‍ ഓപ്പറേഷനില്‍ മണി പറഞ്ഞ കൈയ്യേറ്റ സ്ഥലങ്ങളും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി പറഞ്ഞ കൈയ്യേറ്റ സ്ഥലങ്ങളും ഒഴിപ്പിച്ചതാണെന്ന് സുരേഷ്.

 കലിപ്പ് ഇങ്ങനെ

കലിപ്പ് ഇങ്ങനെ

ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്ന് മണി ചോദിച്ചിരുന്നു. വെളളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തിനിടെയാണ് എംഎം മണി സബ്കളക്ടര്‍ക്കെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആഞ്ഞടിച്ചത്. കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബിജെപി അല്ലേയെന്നും മണി ചോദിച്ചിരുന്നു.താന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി സെക്രട്ടറിയുടെ ഭൂമി അളന്നതിനെയും മണി ചോദ്യം ചെയ്തു

 ഊളമ്പാറയ്ക്ക് വിടണം

ഊളമ്പാറയ്ക്ക് വിടണം

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അത് പൊളിക്കാന്‍ ഒരുത്തന്‍ വന്നാല്‍ അവന്റെ തലയ്ക്ക് നല്ല സുഖമില്ല എന്നും മണി. അയോധ്യയിലെ പള്ളി പൊളിച്ചത് പോലെയാണ് കുരിശ് പൊളിച്ചത്. ആര്‍എസ്എസുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കളക്ടര്‍ കുരിശ് പൊളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

English summary
vs's former personal assistant a suresh against mm mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X