കണ്ണൂരിനെ പ്രശംസിച്ച് തിരുവനന്തപുരത്തെ ടീച്ചര്‍;ഇത്രയും നല്ല ആളുകളെ വേറെ എവിടെയും കാണാനാകില്ല,വീഡിയോ
തിരുവനന്തപുരം സ്വദേശിയായ അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കണ്ണൂര്‍: അക്രമങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും പേരിലാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. സ്‌കൂള്‍ കലോത്സവത്തിനിടയിലുണ്ടായ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുണ്ടായ ഹര്‍ത്താലും കണ്ണൂരിന്റെ ഈ 'കുപ്രസിദ്ധിക്ക്' ആക്കം കൂട്ടിയതേയുള്ളൂ. എന്നാല്‍ കേട്ടറിഞ്ഞതിനെക്കാള്‍ എത്രയോ നല്ല ആളുകളാണ് കണ്ണൂരിലേതെന്ന് പറയുന്ന തിരുവനന്തപുരത്തെ ടീച്ചറുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കണ്ണൂരിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും സ്‌നേഹവും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നാണ് ടീച്ചര്‍ വീഡിയോയില്‍ പറയുന്നത്. കണ്ണൂരുകാരുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദി പറയുന്ന തിരുവനന്തപുരത്തെ ടീച്ചറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

എംപി ശ്രീമതി ടീച്ചറോട് കണ്ണൂരിലെ സ്വീകരണത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. കണ്ണൂരുകാരുടെ സ്‌നേഹത്തിനും സ്വീകരണത്തിനും ഫുള്‍മാര്‍ക്ക് നല്‍കുന്നതായാണ് കലോത്സവത്തിനെത്തിയ എല്ലാവരും പറഞ്ഞത്. കണ്ണൂരുകാരെ വാനോളം പുകഴ്ത്തിയ തിരുവനന്തപുരത്തെ ടീച്ചറുടെ വാക്കുകള്‍ കേട്ട പികെ ശ്രീമതി ടീച്ചര്‍ ഇനി ഭക്ഷണം പോലും വേണ്ടെന്നും വയറു നിറഞ്ഞെന്നുമാണ് മറുപടി നല്‍കിയത്.












Click it and Unblock the Notifications