കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍രൂപത്തില്‍ കൊറോണയെ ആവാഹിച്ച് നിമഞ്ചനം ചെയ്തു, പാലക്കാട്ടെ ക്ഷേത്രത്തില്‍ കൊറോണയെ തുരത്താന്‍ പൂജ

Google Oneindia Malayalam News

പാലക്കാട്: കൊറോണ വൈറസ് പടരുന്നതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയിലും രാജ്യത്ത് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ 70കാരനാണ് ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടത്. ഇതിന് പിന്നാലെ മുകരുതലെന്ന രീതിയില്‍ മാര്‍ച്ച് 22വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. 65 വയസുകഴിഞ്ഞ വരും പത്ത് വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

corona

ഇതിനിടെ കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാന്‍ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ഒരു ക്ഷേത്രം. ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രത്തിലാണ് കൊറോണയെ തുരത്താന്‍ പൂജ നടത്തിയത്. ഇന്ന് രാവിലെ മുതല്‍ കൊറോണയ്ക്കതിരെ പൂജ നടത്തുകയാണ് ക്ഷേത്രത്തിലെ ആചാര്യന്‍ ശിവസാമി. കാഞ്ഞിരത്തടിയില്‍ തീര്‍ത്ത 108 സ്ത്രീ പുരുഷ രൂപങ്ങളില്‍ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്നിയില്‍ ദഹിപ്പിച്ച ചിദാഭസ്മം തിരുവില്ലാമല ഐവര്‍ മഠത്തില്‍ നിമഞ്ചനം ചെയ്യുകയായിരുന്നു. കൊറോണ മുന്‍കരുതലിനെ തുടര്‍ന്ന് പൊതു ജനങ്ങളെ പങ്കെടുപ്പിക്കാതെയാണ് പൂജ നടന്നത്. 41 ദിവസത്തിനുള്ളില്‍ കൊറോണയെ ലോകത്ത് നിന്നകറ്റി ശാന്തിയും സമാധാനും കൈവരുമെന്ന് ശിവസാമി പറഞ്ഞു.

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി.

Recommended Video

cmsvideo
കൊറോണയെ തുരത്താൻ പാലക്കാട് ക്ഷേത്രത്തില് മൃത്യുഞ്ജയ ഹോമം

സംസ്ഥാനത്ത് ഇതുവരെ 28 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗ വിമുക്തരായി. സംസ്ഥാനത്ത് 31173 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 30926 പേര്‍ വീടുകളിലും 237 അശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 64 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. 6103 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയപ്പോള്‍ 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2921 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2342 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായാണ് വന്നത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. ബസുകള്‍,ഓട്ടോറിക്ഷ, ടെംപോ എന്നിവയ്ക്കാണ് നിരോധനം. ഈ വാഹനങ്ങള്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ല. നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. കൊറോണ അവലോകനത്തിനായി വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

English summary
A Temple From Palakkad Conduct Pooja For Chase Down Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X