• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർട്ടിയെ നയിക്കാൻ കണ്ണൂർ ലോബിക്ക് പുറത്ത് നിന്ന്, വിജയരാഘവനെത്തുന്നത് നിർണായക ഘട്ടത്തിൽ

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണൻ ചുമതലകൾ ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നത്. ബിനീഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് ഒഴിയുന്നത്.

കേരളത്തിൽ നിന്ന് ലോക്സഭാംഗമായും രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിജയരാഘവൻ നിലവിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുമാണ്. ഇതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്ക് പാർട്ടിയെ നയിക്കാനെത്തുന്നത്.

 ആദ്യം പരാജയം

ആദ്യം പരാജയം

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എ വിജയരാഘവൻ 2014 ൽ പതിനാറാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായി 1956 മാർച്ച് 23ന് മലപ്പുറത്താണ് എ വിജയരാഘവൻ ജനിച്ചത്. ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. തൃശ്ശൂർ കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗമായും ഇവർ പ്രവർത്തിച്ചുവരികയാണ്. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള വിജയരാഘവൻ 1986-93 കാലഘട്ടത്തിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 1989ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1991ലും ഇതേ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയരാഘവൻ മത്സരിച്ച് വിജയിച്ചിരുന്നു. 2014ൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയരാഘവൻ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പിന്നീട് 2014ൽ കോഴിക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയരാഘവൻ വിജയിച്ച് ലോക്സഭയിലേക്കെത്തുന്നത്. പാലക്കാട്ട് സിറ്റിംഗ് എംപിയും കരുത്തുറ്റ രാഷ്ട്രീയ നേതാവുമായ വിഎസ് വിജയരാഘവനെതിരെ മത്സരിച്ച വിജയരാഘവൻ കോൺഗ്രസ് എംപിയ്ക്കെതിരെ അട്ടിമറി വിജയം നേടിയാണ് ലോക്സഭയിലെത്തുന്നത്.

 അശ്ലീലപരാമർശം

അശ്ലീലപരാമർശം

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ആലത്തുരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ അശ്ലീല പരാമർശം നടത്തിയത് ഏറെ വിവാദമായിരുന്നു. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി വി അൻവറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. സ്ഥാനാർത്ഥിത്വം ഉറപ്പായ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാടേക്കാണ്. പാണക്കാട്ട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പികെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല എന്നായിരുന്നു വിജയരാഘവന്റെ പരാമർശം.

 ലോബിയ്ക്ക് പുറത്ത്

ലോബിയ്ക്ക് പുറത്ത്

സിപിഎം സംസ്ഥാന സെക്രട്ടറിയായി എ വിജയൻ നിയമിതനാകുമ്പോൾ മറ്റൊരു പ്രത്യേകത കൂടി പറഞ്ഞുവെക്കേണ്ടതുണ്ട്. കണ്ണൂർ ലോബിയ്ക്ക് പുറത്തുനിന്ന് ഈ പദവിയിലെത്തുന്ന നേതാവാണ് എ വിജയരാഘവൻ. 2015ൽ ആലപ്പുഴയിൽ വെച്ച് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് പിണറായി വിജയന്റെ പിൻഗാമിയായി കൊടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2018ൽ കോഴിക്കോട് വെച്ച് നടന്ന പാർട്ടി സമ്മേളനത്തിലാണ് കോടിയേരി തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരണമെന്ന തീരുമാനം ഉടലെടുത്തത്.

 കൊടിയേരിയുടെ രാജി

കൊടിയേരിയുടെ രാജി

ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരിയുടെ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് കോടിയേരിയുടെ രാജി. ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സാർത്ഥമാണ് സെക്രട്ടറി സ്ഥാനം ഒളിയുന്നതെന്നാണ് കോടിയേരി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ രാജിയിലേക്ക് നയിച്ചിട്ടുള്ള കാരണങ്ങൾ പകലുപോലെ വ്യക്തവുമാണ്. സിപിഎമ്മിലെ കണ്ണൂർ ലോബി കയ്യടക്കിവന്നിരുന്ന സെക്രട്ടറി സ്ഥാനമാണ് ഒരിടവേളയ്ക്ക് ശേഷം എ വിജയരാഘവനിലേക്ക് എത്തുന്നത്.

cmsvideo
  ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

  English summary
  A Vijayaragahavan to lead CPM after Kodiyeri Balakrishnan goes on leave
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X