Get Updates
Get notified of breaking news, exclusive insights, and must-see stories!

അലനും താഹയ്ക്കും ഒപ്പമാണ് സിപിഎമ്മെന്ന് വിജയരാഘവന്‍; യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റുപറ്റി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പോലീസിന് പറ്റിയ തെറ്റ് സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎം അലനും താഹയക്കും ഒപ്പമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെ എ വിജയരാഘവന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പാലക്കാട്ടേത് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

avijaya

യുഎപിഎ നിയമത്തോട് എല്‍ഡിഎഫിന് എതിര്‍പ്പാണ്. ഇടത് സര്‍ക്കാറിന്‍റെ നയമല്ല യുഎപിഎ. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് വെള്ളിയാഴ്ച്ച വൈകീട്ടാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ എന്നിവരെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നെങ്കിലും യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പോലീസ് വിശദീകരണം.

പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കോഴിക്കോട് സൗത്ത് എരിയ കമ്മറ്റി ഇന്നലെ പ്രമേയം പാസാക്കിയിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണ് പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രമേയത്തിലൂടെ സിപിഎം വിമര്‍ശിച്ചു. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നും ധൃതിപിടിച്ചാണ് പോലീസ് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നു സിപിഎം പറഞ്ഞു.

യുവാക്കളുടെ അറസ്റ്റില്‍ പ്രതിഷേധവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയും ഇന്നലെ രംഗത്ത് വന്നിരുന്നു. രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+