Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതല്‍ ചോദ്യത്തിന്‍റെ ആവശ്യമില്ല ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഒറ്റ നിലപാടെന്ന്' എ വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയ്ക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നാണ് പ്രതികരണം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വിജയരാഘവന്‍റെ പ്രതികരണം.

'പാര്‍ട്ടി നിലപാട് ഓരോരുത്തരുടെയടുത്തും ചെന്ന് ചോദിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട് അത് വ്യക്തമാക്കിയിട്ടുമുണ്ട്. നാല് ലക്ഷം മെമ്പര്‍മാരുള്ള പാര്‍ട്ടിയാണിത്. ഓരോരുത്തരുടേയും നിലപാട് പ്രത്യേകം ചോദിക്കേണ്ടതില്ല, അതിനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവന അടക്കം പ്രസിദ്ധീകരിച്ചതെന്നും വിജയരാഘവൻ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഎമ്മിന് ആശയക്കുഴപ്പം ഇല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിനോട് ഇപ്പോള്‍ താൻ പപ്രതികരിക്കാനില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

a-vijayaradhavan4-1605

കടകംപള്ളി ഖേദപ്രകടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച സംഭവത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഢിത്തമായിപ്പോയെന്നും ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കടകംപള്ളിയുടെ അഭിപ്രായപ്രകടനത്തിലും മാപ്പ് പറച്ചിലിലും പാർട്ടിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ല. സീതാറാം യെച്ചൂരി പറഞ്ഞതാണ് ശബരിമല വിഷയത്തിൽ പാർട്ടി നിലപാടെന്നും മണി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയവൺ നടത്തിവരുന്ന ഒരു പരിപാടിയിലായിരുന്നു മണി യുടെ പ്രതികരണം.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ശബരിമല വിഷയത്തിൽ അന്ന് വിഡ്ഢിത്തം പറ്റിയെന്ന് പറയാൻ ആർക്കാണ് അധികാരം. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താന നടത്തിയിട്ടുള്ളതെന്നും എംഎം മണി പറഞ്ഞു. ശബരിമല വിഷയത്തിലെ ഇടത് നയം കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ലെന്ന് സിപിഐ നേതാവ് ആനിരാജ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശരിയുണ്ടെന്നും മന്ത്രി മണി തുറന്നു സമ്മതിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടതുമുന്നണിക്ക് നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+