കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് വെറും കടലാസ്... യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതികളെ ന്യായീകരിച്ച് എ വിജയരാഘവൻ!

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിൽ ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഉത്തരമെഴുതാത്ത കടലാസിനെയാണ് മാധ്യമങ്ങള്‍ ഉത്തരക്കടലാസെന്നു പറയുന്നത്. അതിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളൂ എന്നാണ് എൽഡിഎഫ് കൺവീനറിന്റെ വാദം.

<strong> യുഎപിഎ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി; കോൺഗ്രസും ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു</strong> യുഎപിഎ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി; കോൺഗ്രസും ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു

പിടിച്ചെടുത്തുവെന്ന് പറയുന്ന സീലില്‍ അക്ഷരങ്ങള്‍ നേരെയാണെന്നും സാധാരണ സീലില്‍ തിരിച്ചാണെഴുതുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കെ.എസ്.യു സമരത്തില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരുമാണെന്ന വിജയരാഘവന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

Vijayaraghavan

ഇതിന് പിന്നാലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയുടെ വീട്ടിൽ ഉത്തര കടലാസുകൾ കണ്ടെത്തിയതിനെയും ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ അടിപിടിയുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ സമരം എന്തിനാണെന്നും വിജയരാഘവന്‍ നേരത്തെ ചോദിച്ചിരുന്നു.
English summary
A Vijayaraghavan about University college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X