കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ്‌ മതാധിഷ്ടിത പാര്‍ട്ടി തന്നെ; ആവര്‍ത്തിച്ച്‌ ആരോപിച്ച്‌ എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലീഗ്‌ മതാധിഷ്ടിത പാര്‍ട്ടി തന്നെയെന്ന്‌ ആവര്‍ത്തിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന്‌ സഖ്യമില്ല. ഡിഎംകെയുമായാണ്‌ സഖ്യമുള്ളതെന്നും വിമര്‍ശനത്തിന്‌ മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
ലീഗ്‌ മതാധിഷ്ടിത പാര്‍ട്ടിയാണ്‌. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ടിത ചേരിയിലേക്ക്‌ ലീഗ്‌ ചേക്കേറിയിരിക്കുകയാണ്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്ടിത സഖ്യമുണ്ടാക്കിയത്‌ കോണ്‍ഗ്രസാണ്‌. ബിജെപിയുമായും കോണ്‍ഗ്രസ്‌ വെച്ച്‌‌ കച്ചവടം നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസ്‌ ആദ്യം സ്വയം ചികിത്സിക്കണം. എല്ലാ വര്‍ഗീയതക്കും മതാധിഷ്ടിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന്‌ അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവശതയില്‍ നിന്ന്‌ പിന്‍മാറേണ്ടത്‌ കോണ്‍ഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മതനിരപേക്ഷ മൂല്യങ്ങളില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ അകന്നു പോകുമ്പോള്‍ അവരെ വിമര്‍ശിക്കുക തന്നെ ചെയ്യും. നാടിനു വേണ്ടിയുള്ള നിലപാടാണ്‌ ഇടതുപക്ഷത്തിന്റെയെന്നും സംസ്ഥാന സെക്രട്ടറി വ്യാക്തമാക്കി.

a vijaya raghavan

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പാണക്കാട്ട്‌ പോയി മുസ്ലീംലീഗ്‌ അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങളെ സന്ദര്‍ശിച്ചത്‌ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട്‌ വിപുലീകരിക്കാനാണെന്ന്‌ കഴിഞ്ഞ ദിവസം വിജയരാഘവന്‍ ആരോപിച്ചിരുന്നു. ഇതിന്‌ പിന്നാലെ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
a-vijayaraghavan-again-allegation-against-muslim-league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X