
അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം; സുകുമാരൻ നായർക്കെതിരെ വിജയരാഘവൻ
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നും എന്നാൽ അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്നും അന്നേ തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കട്ടെ, പരിധി വിടുമ്പോഴേ പ്രശ്നമുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തില്‍ നിന്നുണ്ടാകുകയെന്നും വിജയരാഘവന് പറഞ്ഞു. വോ ട്ടെണ്ണി കഴിയു മ്പോൾ ഇക്കാര്യം വ്യക് തമാകുമെന്നും വിജയരാഘവൻ പറഞ്ഞു.
റമദാന് വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
"ബിജെപി സർക്കാറിന്റെ വർഗീയ ധ്രുവീകരണവും കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളും സമുദായംഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ് എസ് ചിന്തിക്കുന്നില്ല. ബി.ജെ.പി സർക്കാറിന്റെ ഈ രണ്ട് നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് സിപിഎം ആർഎസ് എസുമായുള്ള സഹകരണം സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണ്."
എന്‍എസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ ചേരാന്‍ എന്‍എസ്എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം, സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഎം സ്വീകരിച്ചിട്ടില്ലെന്നും അവരോട് ഏറ്റുമുട്ടുക എന്നത് സി.പി.എമ്മിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
റമദാന് വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്ക് വേണ്ടി കൂടിയാണ് സിപിഎം നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്എസ് നോക്കുന്നില്ലെന്നും വിജയരാഘവന്. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിനെതിരാണ് സുകുമാരന്‍ നായരെ പോലുള്ള നേതാക്കളുടെ നിലപാട്. ആ നിലപാട് തെറ്റാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം