കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുപക്ഷം ജയിച്ചാല്‍ അയ്യപ്പന്‍ തോറ്റതായി സമ്മതിക്കണം'- വിജയരാഘവന്റെ പേരില്‍ വ്യാജ പ്രസ്താവന

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുകയാണ്.

തിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപിതിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപി

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം''ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

അതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന ആളുമായ എ വിജയരാഘവന്റേത് എന്ന പേരില്‍ ഒരു പ്രസ്താവന പ്രചരിക്കാന്‍ തുടങ്ങിയത്. എന്തായാലും വിജയരാഘവന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...

ഇടതുപക്ഷവും അയ്യപ്പനും

ഇടതുപക്ഷവും അയ്യപ്പനും

'ഇടതുപക്ഷം ജയിച്ചാല്‍ അപ്പന്‍ തോറ്റതായി സമ്മതിക്കണം- എ വിജയരാഘവന്‍' - ഇങ്ങനെ ഒന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. ശബരിമല ശാസ്താവിനേയും ഹിന്ദുക്കളേയും ആക്ഷേപിക്കുന്ന പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നും പറഞ്ഞായിരുന്നു ഇത് ഷെയര്‍ ചെയ്യപ്പെട്ടത്.

ഒരിടത്തും പറഞ്ഞിട്ടില്ല

ഒരിടത്തും പറഞ്ഞിട്ടില്ല

എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രസ്താവന വ്യാജവും അടിസ്ഥാന രഹിതവും ആണ് എന്നാണ് എ വിജയരാഘവന്‍ വ്യക്തമാക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരിടത്തും ശബരിമല വിഷയത്തില്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കളവുകള്‍ പ്രചരിപ്പിക്കുന്നു

കളവുകള്‍ പ്രചരിപ്പിക്കുന്നു

കേരളത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇടതുമുന്നണി കേരളത്തില്‍ വോട്ട് ചോദിക്കുമ്പോള്‍, മറിച്ചൊന്നും പറയാനില്ലാതെ പ്രതിപക്ഷം കളവുകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എന്തായാലും ഈ വിഷയത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അവജ്ഞയോടെ തള്ളണം

അവജ്ഞയോടെ തള്ളണം

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍, അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ ജനാധിപത്യ വിശ്വാസികള്‍ തള്ളണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന ആഹ്വാനത്തോട് കൂടിയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തില്‍ ഏറെക്കുറേ കലാപസമാനമായ സ്ഥിതി വിശേഷം ആയിരുന്നു സൃഷ്ടിച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കില്ല എന്നതായിരുന്നു ബിജെപി, സംഘപരിവാര്‍, കോണ്‍ഗ്രസ് സംഘടനകളുടെ നിലപാട്.

എല്ലാം അതിന്റെ പേരില്‍

എല്ലാം അതിന്റെ പേരില്‍

അതിന് ശേഷം കേരളത്തില്‍ ഉണ്ടായ ഓരോ പ്രശ്‌നത്തേയും 'അയ്യപ്പശാപം' എന്ന നിലയിലാണ് പലരും കണ്ടതും വിശേഷിപ്പിച്ചതും. പിണറായി വിജയന്റെ രോഗവും ചികിത്സയും വരെ അത്തരത്തില്‍ വിശേഷിപ്പിച്ചവരുണ്ട്. എ വിജയരാഘവന്റെ പേരിലുള്ള വ്യാജ പ്രസ്താവനയെ ഇതെല്ലാം ചേര്‍ത്തുവച്ചുകൊണ്ട് വേണം വിലയിരുത്താന്‍.

ആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രംആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രം

ബിജു രമേശിന് പിന്നിൽ ബിജെപി? ചെന്നിത്തലയെ ഞെട്ടിച്ച വെളിപ്പെടുത്തൽ മാത്രമല്ല കാരണം.. ഇതും കൂടിയാണ്ബിജു രമേശിന് പിന്നിൽ ബിജെപി? ചെന്നിത്തലയെ ഞെട്ടിച്ച വെളിപ്പെടുത്തൽ മാത്രമല്ല കാരണം.. ഇതും കൂടിയാണ്

മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ട്; വിമതര്‍ കുറവ് എന്ന് സാദിഖലി തങ്ങള്‍, ഉടക്കിയാല്‍ 6 വര്‍ഷം പുറത്ത്മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ട്; വിമതര്‍ കുറവ് എന്ന് സാദിഖലി തങ്ങള്‍, ഉടക്കിയാല്‍ 6 വര്‍ഷം പുറത്ത്

English summary
A Vijayaraghavan denies the spreading statement on social media regarding Sabarimala Ayyappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X