• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എ വിജയരാഘവൻ നയിക്കുന്നത് വർഗീയ മുന്നേറ്റ യാത്ര: വിമര്‍ശനവുമായി കെപിഎ മജീദ്

തിരുവനന്തപുരം: സിപിഎം സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്നത് വർഗീയ മുന്നേറ്റ യാത്രയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേരളത്തെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വർഗീയമായി വിഭജിച്ച് നേട്ടം കൊയ്യാനാകുമോ എന്ന പരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തീവ്ര വർഗീയത ന്യൂനപക്ഷങ്ങളുടേതാണെന്ന കണ്ടെത്തൽ. തിരുത്താനാകാത്ത വിധം വ്യക്തമായിട്ടാണ് എൽഡിഎഫ് പൊതുവേദിയിൽ വിജയരാഘവൻ ഈ പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാർ ഫാഷിസത്തെ സഹായിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ നാല് ബിജെപി വോട്ട് കിട്ടാനുമാണ് വിജയരാഘവൻ ശ്രമിക്കുന്നത്. അധികാരത്തിനു വേണ്ടി ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണ് സിപിഎം. വികസന മുന്നേറ്റ ജാഥ എന്നു പേര് കൊടുത്തിട്ടു പോലും അവിടെ സർക്കാറിന്റെ വികസനത്തെക്കുറിച്ച് പറയാതെ വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ബിജെപിക്കും സിപിഎമ്മിനും ഇനി ഒരേ ഭാരവാഹികൾ മതി എന്നതാണ് കേരളത്തിലെ സ്ഥിതി. രണ്ടുകൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യങ്ങളാണ്. കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യങ്ങളെ തകർത്തെറിയാനുള്ള സി.പി.എം ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. മതേതര കക്ഷികളും മതേതര വിശ്വാസികളും ഒറ്റക്കെട്ടായി ഈ വർഗീയ മുന്നേറ്റ യാത്രയെ തള്ളിക്കളയണം. കേരളത്തെ നമുക്ക് രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

23 വോട്ടിന് 'ജയിച്ചിട്ടും' കോണ്‍ഗ്രസ് തോറ്റ മണ്ഡലം; ഇടതിന്‍റെ കോട്ട; തശ്ശേരി മണ്ഡല പരിചയം

cmsvideo
    ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

    നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

    English summary
    A Vijayaraghavan leads the communal movement: KPA Majeed with criticism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X