കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും എല്‍ഡിഎഫ് നേടുമെന്ന് എ വിജയരാഘവന്‍
പാലക്കാട്: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്ന് എ വിജയരാഘവന്‍. ഒരു യു ഡി എഫ് സ്ഥാനാർത്ഥിയും കേരളത്തില്‍ വിജയിക്കില്ല. കോണ്‍ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. നങ്ങള്‍ക്ക് വേണ്ടിയുള്ള ഇടതുസര്‍ക്കാരിന്റെ നല്ല പരിശ്രമങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കേരളത്തിലെ എംപിമാരുടെ സമീപനം കേരളം ഭയത്തോടെയാണ് കണ്ടത്. കോണ്‍ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. കേന്ദ്ര നയത്തിന്റെ അടിയില്‍ കയ്യൊപ്പ് ചാര്‍ത്തുന്നവരായി കോണ്‍ഗ്രസ് എംപിമാര്‍ മാറി. യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയെയും കേരള ജനത വിജയിപ്പിക്കില്ല' എ വിജയരാഘവന്‍ പറഞ്ഞു.

ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തിലായ ഒരു ചരിത്രഘട്ടത്തിലാണ് നാമിപ്പോൾ. മതവർഗീയതയുടേയും കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും അവിശുദ്ധ ചങ്ങാത്തത്തിൽ രാജ്യത്തിന്റെ സമ്പത്ത് ഒരു വിഭാഗം കയ്യടക്കി വെയ്ക്കുകയും ഭൂരിപക്ഷം വരുന്ന ജനവിഭാഗം ദുരിതപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്യുകയാണ്.
ആഗോള പട്ടിണി സൂചികയിലും തൊഴിലില്ലായ്മനിരക്കിലും നമ്മുടെ രാജ്യം ഏറെ പിന്നിലായ ദുരിതകാലമാണിത്. ജനങ്ങളിൽ അപര മതവിദ്വേഷം വളർത്തി യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെച്ച് തമ്മിലടിപ്പിക്കാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലും ഹരിയാനയിലും മണിപ്പൂരിലും നമ്മൾ അത് കണ്ടതാണ്.
വർഗീയതയുടെ ഈ മലവെള്ളപ്പാച്ചിലിൽ മതനിരപേക്ഷതയുടെ തുരുത്താണ് നമ്മുടെ കേരളം. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും കാർഷിക പോരാട്ടങ്ങളിലൂടെയും പടുത്തുയർത്തപ്പെട്ട നമ്മുടെ നാടിന് വർഗീയതയോട് സന്ധിചെയ്യാനാകില്ല. ഇന്ത്യയിൽ മനസമാധാനത്തോടെ മതന്യൂനപക്ഷങ്ങളും ദുർബല ജനവിഭാഗങ്ങളും അന്തിയുറങ്ങുന്ന ഏക നാടും നമ്മുടേത് തന്നെ. ആ ഐക്യവും പരസ്പര വിശ്വാസവും നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നമുക്കവകാശപ്പെട്ടതെല്ലാം കവർന്നെടുത്ത് നമ്മുടെ നാടിനെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഇതിനെതിരായി ഒരു ചെറുവിരലനക്കാൻ കഴിഞ്ഞ തവണ നമ്മൾ തിരഞ്ഞെടുത്തയച്ച യു ഡി എഫ് എംപിമാർക്കായില്ല. ഫലത്തിൽ നാടിനെ ദ്രോഹിക്കുന്ന ബി ജെ പി യുടെ നയങ്ങൾക്കൊപ്പം തന്നെ നിൽക്കുകയാണ് അവർ ചെയ്തത്.
രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ്. മതരാഷ്ട്രമായി ഇന്ത്യയെ മാറ്റി തീർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ജീവൻ നൽകിയും പ്രതിരോധം തീർക്കാൻ പ്രതിഞ്ജാബദ്ധരായ ഇരുപത് പേരാണ് ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥികളായി ജനവിധി തേടുന്നത്. ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ ഇന്ത്യയെന്ന സങ്കല്പത്തിന് ശക്തിപകരാൻ ഞങ്ങൾക്ക് വോട്ടുകൾ നൽകി പിന്തുണക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications