കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ വികസന മുന്നേറ്റം തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ വികസന മുന്നേറ്റം തടയാനും സർക്കാരിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുമാണ്‌ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എൽഡിഎഫ്‌ ഭരണത്തിൽ വലിയ വികസന മുന്നേറ്റമാണ്‌ സാധ്യമായത്‌. നടക്കില്ലെന്ന്‌ കരുതിയ പല പദ്ധതികളും യാഥാർഥ്യമായി. ദേശീയപാതാ വികസനവും ഗെയിൽ പൈപ്പിടലും സാധ്യമായി. കിഫ്‌ബിവഴി വികസന കുതിച്ചുചാട്ടം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായത്; മോഹന്‍ലാലിനെ അഭിനന്ദിച്ച് ഹരിഷ് പേരടിഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായത്; മോഹന്‍ലാലിനെ അഭിനന്ദിച്ച് ഹരിഷ് പേരടി

അൻപതനായിരത്തിലധികം കോടി രൂപയുടെ വികസനമാണ് കേരളത്തിൽ കിഫ്ബി വഴി നടക്കുന്നത്. എന്നാൽ, കേരളത്തിന്റെ വികസന മുന്നേറ്റം തടയാനും സർക്കാരിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുമാണ്‌ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നത്‌. കേരളത്തിലെ യുഡിഎഫ്‌ നേതൃത്വം ഇതിന്‌ കൂട്ടുനിൽക്കുന്നു. ഇത്തരം കൂട്ടുകെട്ടുകൾ ഇതിനുമുമ്പും കേരളം കണ്ടതാണ്‌. വിമോചന സമരം അത്തരമൊരു പരീക്ഷണമായിരുന്നു. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച്‌ അധികാരം അട്ടിമറിക്കാനാണ്‌ അന്ന് കോൺഗ്രസ് ശ്രമിച്ചതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

avija

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി)‌ കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ഉപകരണമായി പ്രവർത്തിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകതന്നെ ചെയ്യും. അന്വേഷണ ഏജൻസികൾ ലക്ഷ്യത്തിൽനിന്ന്‌ മാറി ബിജെപിയുടെ രാഷ്‌ട്രീയ ചുമതലകൾ നിർവഹിക്കുകയാണ്‌. അവർ വാർത്തകൾ സ്വയം ഉണ്ടാക്കുന്നു. അത്‌ ചോർത്തി നൽകുന്നു. അതുകൊണ്ടാണ്‌ ചോദ്യംചെയ്യുന്നത്. സത്യം കണ്ടുപിടിക്കാനുള്ള താൽപ്പര്യത്തിന്റെ ഭാഗമായാണ്‌ മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ സ്വാഗതംചെയ്‌തത്‌.

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍ ; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍ ; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

എന്നാൽ, അവർ വ്യതിചലിച്ച്‌ രാഷ്‌ട്രീയവഴിയിൽ നീങ്ങി. അന്വേഷണ ഏജൻസികളും ബിജെപിയും കോൺഗ്രസും ചേർന്ന്‌ നടത്തുന്ന കൂട്ടുകെട്ടിനെ പ്രതിരോധിക്കും. ജനാധിപത്യബോധമുള്ള കേരളീയ സമൂഹത്തിൽ പ്രതിരോധവും പ്രതിഷേധവും ഉയരും. ജനങ്ങളാണ്‌ ആത്യന്തിക വിധികർത്താക്കൾ. ബിജെപി ഇതര സർക്കാരുകളെ മോഡിസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ അസ്ഥിരപ്പെടുത്തുന്നുവെന്നും എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

'മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള നിലപാടുകൾ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കവികളും ബുദ്ധിജീവികളും''മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള നിലപാടുകൾ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കവികളും ബുദ്ധിജീവികളും'

 'ലേശം ഉളുപ്പ്.. മോഹൻലാലിന് നട്ടെലില്ല, മമ്മൂട്ടി സൂത്രശാലിയാണ്' ; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല 'ലേശം ഉളുപ്പ്.. മോഹൻലാലിന് നട്ടെലില്ല, മമ്മൂട്ടി സൂത്രശാലിയാണ്' ; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല

 തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂർ, പുതിയ നീക്കവുമായി കേന്ദ്രം; പൊതുജനത്തിന് അഭിപ്രായം അറിയിക്കാം തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂർ, പുതിയ നീക്കവുമായി കേന്ദ്രം; പൊതുജനത്തിന് അഭിപ്രായം അറിയിക്കാം

English summary
A Vijayaraghavan said that the BJP is trying to stop the development progress of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X