Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ്‌പോലും നല്‍കില്ല; വര്‍ഗീയ ശക്തിയെ കേരളം അംഗീകരിക്കില്ലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയരാഘവന്റെ പ്രതികരണം.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സംസാരിക്കുന്നത് ഒരുപോലെ

സംസാരിക്കുന്നത് ഒരുപോലെ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയനേതാക്കളും ഒരുപോലെയാണ് സംസാരിക്കുന്നത്. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം.

കേരളം അംഗീകരിക്കില്ല

കേരളം അംഗീകരിക്കില്ല

ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബിജെപി ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കല്‍ സുഗമമാക്കാന്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ല.

സംഭവിക്കാന്‍ പോകുന്നത്

സംഭവിക്കാന്‍ പോകുന്നത്

ബിജെപി ജയിച്ചത് അവര്‍ തമ്മിലുള്ള ധാരണ രഹസ്യമായതുകൊണ്ടായിരുന്നു. പരസ്യമാകുമ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് 1991ല്‍ നടത്തിയ വടകര (ലോക്സഭ), ബേപ്പൂര്‍ (നിയമസഭ) പരീക്ഷണങ്ങളില്‍ തെളിഞ്ഞതാണ്. ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കാന്‍ പോകുന്നത്.

രഹസ്യബാന്ധവം

രഹസ്യബാന്ധവം

യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തില്‍ ഒരു സീറ്റില്‍ കടന്നുകൂടിയ പാര്‍ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം ശരിക്കും മനസ്സിലാക്കിയ ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ്‌പോലും നല്‍കില്ല. എല്‍ഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷത്തിനിടയില്‍ പല തെരഞ്ഞെടുപ്പുകള്‍ നടന്നു.

ഇടതുപക്ഷത്തിന് കഴിഞ്ഞു

ഇടതുപക്ഷത്തിന് കഴിഞ്ഞു

ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടവും പ്രസക്തിയും.

ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+