കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങളെ കേരളീയ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. കൊലപാതകത്തന് മുന്‍കൈ എടുക്കുന്ന പ്രസ്ഥാനം അല്ല സിപിഎം. രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ഒരുപാട് സിപിഎം നേതാക്കള്‍ ഉണ്ട്. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്ന താല്‍പര്യമാണ് നമുക്കുള്ളത്. കേരളം ഒന്നടങ്കം വെഞ്ഞറാമൂട് കൊലപാതക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

വളരെ ചെറുപ്പക്കരായ രണ്ട് ചെറുപ്പക്കാര്‍, യാതൊരു അക്രമ പ്രവര്‍ത്തനത്തിനും നേതൃത്വം കൊടുക്കാത്തവരും പങ്കെടുക്കാത്തവരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം ശക്തമാണെങ്കിലും രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ടെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications