കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല; പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. രാജ്യത്തെ വര്‍ഗീയ വത്കരിക്കാനുള്ള ബി ജെ പി ശ്രമത്തോട് ശകത്മായി പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കഴിയുന്നില്ലെന്ന് വിജയരാഘവന്‍ പറയുന്നു. ഇരുവരും മൃദു ഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്നും എ വിജയപാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 നിയമന വിവാദം: സംസ്ഥാനത്ത് പ്രതിഷേധം ശക്തം, യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം നിയമന വിവാദം: സംസ്ഥാനത്ത് പ്രതിഷേധം ശക്തം, യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരഞ്ഞെടുപ്പ് പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഹുല്‍ ഗാന്ധി ആരംഭിച്ചത് ഗുജറാത്തിലെയും രാജസ്ഥാനിലെയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പൂജ അനുഷ്ടിച്ചാണ്. ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബിജെപിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

മൃദുസമീപനം

മൃദുസമീപനം

ലോകത്ത് ഒരു രാജ്യത്തും പെട്രോളിന് ഇത്ര വിലയില്ല. പെട്രോളിന് ഇത്രയധികം വില വര്‍ദ്ധിച്ചിട്ടും കോണ്‍ഗ്രസും യുഡിഎഫ്് നേതാക്കളും ഒരക്ഷരം മിണ്ടുന്നില്ല. ഇത് ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ വലിയ തെളിവാണെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ സ്ഥിതിയും ഇതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിര്‍ക്കുന്നില്ല

ബിജെപിയെ എതിര്‍ക്കുന്നില്ല

കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് നേതാവും ബിജെപിയെ എതിര്‍ക്കുന്നില്ല. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രാവീണ്യം നേടിയിട്ടുള്ളത് നാട്ടുകാരെ കബളിപ്പിക്കുന്നതിനാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ഒരു കാലത്തും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം യുഡിഎഫ് പാലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് ഉത്തരമില്ല

കോണ്‍ഗ്രസിന് ഉത്തരമില്ല

ഇന്നത്തെ ഈ സാഹചര്യത്തില്‍ നാട് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നങ്ങള്‍ക്കും കോണ്‍ഗ്രസിന് ഉത്തരമില്ല. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം നമ്മുടെ നാടിനെ മുഴുവന്‍ തകര്‍ക്കുകയാണ്. ബിജെപിയുമായി സഹകരിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അവസരവാദ രാഷ്ട്രീയം

അവസരവാദ രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടാനുള്ള പ്രചരണ പരിപാടികള്‍ ആരംഭിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുകയാണെന്നും വിജയരാഘവന്‍ അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിനായി വമ്പന്‍ പദ്ധതികളാണ് എല്‍ഡിഎഫ് ക്യാമ്പുകളില്‍ നടക്കുന്നത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎംരഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

ആസാദിന്റെ വിടവാങ്ങല്‍; മോദി കരഞ്ഞു, എതിരാളികള്‍ പ്രശംസിച്ചു! പക്ഷേ, ഉരിയാടാതെ കോണ്‍ഗ്രസ്... എന്തുകൊണ്ട്?ആസാദിന്റെ വിടവാങ്ങല്‍; മോദി കരഞ്ഞു, എതിരാളികള്‍ പ്രശംസിച്ചു! പക്ഷേ, ഉരിയാടാതെ കോണ്‍ഗ്രസ്... എന്തുകൊണ്ട്?

Recommended Video

cmsvideo
Fake video against farmers protest

'മണ്ണെണ്ണയൊഴിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു', കലാപം ലക്ഷ്യമെന്ന് തോമസ് ഐസക്'മണ്ണെണ്ണയൊഴിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു', കലാപം ലക്ഷ്യമെന്ന് തോമസ് ഐസക്

 കോന്നി മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യുഡിഎഫ് എന്ന് ഉമ്മൻചാണ്ടി കോന്നി മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യുഡിഎഫ് എന്ന് ഉമ്മൻചാണ്ടി

ഡിസൈനിലൂടെ സാമൂഹിക സ്വാധീനം, ഒരു കപ്പ് കാപ്പിയില്‍ നിന്നും ഇക്കിക്കായി പിറന്ന കഥഡിസൈനിലൂടെ സാമൂഹിക സ്വാധീനം, ഒരു കപ്പ് കാപ്പിയില്‍ നിന്നും ഇക്കിക്കായി പിറന്ന കഥ

English summary
A. Vijayaraghavan Says, Priyanka and Rahul Gandhi are propagandists of soft Hindutva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X