കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിയുടെ പരാമര്‍ശം: ലീഗിനോടുള്ള സമീപനത്തില്‍ മാറ്റമില്ല; സിപിഎം നിലപാട് വ്യക്തമാണെന്ന് വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗിനോടുള്ള സമീപനത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് എ വിജയരാഘവന്‍. ലീഗുമായി ബന്ധപ്പെട്ട സി പി എം നിലപാട് വ്യക്തമാണെന്നും ഇ പി ജയരാജന്റെ പ്രസ്താവനയില്‍ നിന്ന് വാചകം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കി വാര്‍ത്തയാക്കാന്‍ ശ്രമിക്കേണ്ടെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

വിധി വന്ന ശേഷവും പൊളിച്ചത് ഗൗരവതരം; ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതിവിധി വന്ന ശേഷവും പൊളിച്ചത് ഗൗരവതരം; ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

ഇപിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ല. അഭിമുഖത്തിലെ ഒരു വാചകമെടുത്ത് ചോദിക്കേണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ചും ഇപി പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ പലതും നാളെ സംഭവിക്കാം. ഇപ്പോള്‍ എല്‍ ഡി എഫ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പി ശശിയുടെ നിയമനത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല. സി പി എം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും ചുമതലകള്‍ വിഭജിച്ച് നല്‍കി. എല്ലാം സാധാരണ നടപടി ക്രമം മാത്രമാണെന്നും കാര്യങ്ങള്‍ പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

അതേസമയം, നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗിനെ മുന്നണിയിലേക്ക് നയിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നത് അവര്‍ ആലോചിക്കട്ടെ. ലീഗില്ലെന്നും ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വരികയാണെങ്കില്‍ മുന്നണിയിലേക്കെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എ വിജയരാഘവന്റെ പരാമര്‍ശം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തമാകും. എല്‍ ഡി എഫ് ജനപിന്തുണയുള്ള മഹാപ്രസ്ഥാനമാകും, എല്‍ ഡി എഫ് മുന്നേറ്റം ഒരു മഹാമനുഷ്യ പ്രവാഹമാകും.

നാടിന്റെ സമഗ്രവികസനത്തിനും അഭിവൃദ്ധിക്കും എല്ലാവരെയും സഹകരിപ്പിക്കും. വികസന പ്രവര്‍ത്തങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരേയും സഹകരിപ്പിക്കാന്‍ മടിയില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഭരണം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ ബിജെപിയുടെ കുത്തക ഭരണം അവസാനിപ്പിച്ച് മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നടപടികളും എല്‍ ഡി എഫ് സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം, ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടിനുമുകളില്‍ ബുള്‍ഡോസര്‍ കയറ്റുന്ന കാലമാണ് രാജ്യത്തെന്നും എ വിജയരാഘവന്‍ പറഞ്ഞു. പ്രത്യേക വസ്ത്രം ധരിച്ച് സ്‌കൂളിലേക്കും കോളേജിലേക്കും ചെല്ലേണ്ടെന്ന് ചിലര്‍ പറയുന്നു. രാജ്യത്തിന്റെ ബഹുസ്വരത പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന, മതനിരപേക്ഷത പരിരക്ഷിക്കുന്ന ഭരണമാണ് കേരളത്തില്‍ തുടരുന്നതെന്നത് അഭിമാനകരമാണ്.

എല്ലാ വിഭാഗം ജനങ്ങളുടെയും വളര്‍ച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വലിയ വികസനത്തിലേക്ക് നാട് മുന്നേറുമ്പോള്‍ ഇത് മുടക്കാന്‍ യുഡിഎഫ് വര്‍ഗീയശക്തികളുമായി കൂട്ടുകെട്ടിലാണ്. ഇവര്‍ക്ക് വലതുപക്ഷ മാധ്യമ പിന്തുണയുമുണ്ട്. പുരോഗമന ആശയങ്ങളും ബഹുസ്വരതയും കേരളത്തിന്റെ കരുത്താണ്. ഇത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ അതിജീവിക്കാനാകണം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ പിന്തുണ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. രാജ്യം അപകടകരമായ ദിശയിലൂടെ കടന്നുപോകുമ്പോള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കേരളമാണ്.

ഈ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാക്കിയതില്‍ നാട് അഭിമാനിക്കുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ അപവാദ പ്രചാരണത്തിന് കഠിനാധ്വാനം ചെയ്യുന്നു. ഇത് അതിജീവിച്ചാണ് ഇടതുപക്ഷപ്രസ്ഥാനവും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. കേരളത്തിലും വര്‍ഗീയവാദികള്‍ കലാപത്തിന്റെ തീ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ നിതാന്ത ജാഗ്രത ഉറപ്പാക്കണമെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
A Vijayaraghavan Says there has been no change in the attitude towards the Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X