• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോദിയുടെ ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി'

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഎം നേതാവ് എ വിജയരാഘവൻ. പ്രധാനമന്ത്രി സന്യാസിയെ പോലെ ക്ഷേത്രങ്ങൾ കയറി ഇറങ്ങുകയാണ് എന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. എ വിജയരാഘവന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നരേന്ദ്ര മോദി നടത്തുന്ന ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് രാഹുൽ ​ഗാന്ധി. രാജ്യത്തിന്റെ പ്രധാനമന്ത്രി സന്യാസിയെപ്പോലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുകയാണ്. അതിൽ ആർക്കും വിരോധമില്ല. എന്നാൽ രാജ്യത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല''.

പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും

''സംസ്ഥാനങ്ങളെക്കൂടി പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ജിഎസ്ടി വന്നതോടെ വരുമാനമില്ലാത്ത, വല്ലാത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ''ചെലവ്‌ കുറയ്ക്കാൻ നിർബന്ധിതരായി. ഈ പ്രതിസന്ധിയിൽ പകച്ചു നിൽക്കുകയല്ല കേരളം ചെയ്തത്. കിഫ്ബിയിലൂടെ പണം സമാഹരിച്ച് നിക്ഷേപങ്ങളെ സ്വാ​ഗതം ചെയ്താണ് പ്രതിസന്ധി മറികടന്നത്. കിഫ്ബിക്കെതിരായ നുണ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. ഇതിനെയെല്ലാം മറികടന്നാണ് കേരളം മുന്നിലേക്ക് കുതിക്കുന്നത്''.

''50 വർഷത്തിനു ശേഷമുണ്ടാകുന്ന കുട്ടികൾക്കും പൊതുവിദ്യാലയത്തിലൂടെ പഠനം സാധ്യമാകുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇടതുപക്ഷ സർക്കാർ ഒരുക്കുന്നത്. കെ റെയിൽ എന്ന് കേൾക്കുമ്പോൾത്തന്നെ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചു. കംപ്യൂട്ടറിനെയും ട്രാക്ടറിനെയും എതിർത്തവർ എന്ന്‌ ഞങ്ങളെ കളിയാക്കുന്നവർ എന്തുകൊണ്ട് കെ റെയിലിനെ എതിർക്കുന്നു?''

കെ റെയിലിന് എതിരെയുളള കേന്ദ്ര നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിട്ടുണ്ട്: '' ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയിലും മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ--അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ല''.

മലരെന്നാണോ പറഞ്ഞത്.... ക്യൂട്ട് ചിത്രങ്ങളുമായി സായ് പല്ലവി

''കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ്‌ നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്''.

cmsvideo
  Night curfew issued in Kerala | Oneindia Malayalam

  ''പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. പ്രതിപക്ഷ ചേരിയിൽത്തന്നെയുള്ള ചിലർ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വം നൽകി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ആശയവിനിമയ സംഗമങ്ങൾ നടത്താൻ പോകുന്നത്''.

  English summary
  A Vijayaraghavan slams Rahul Gandhi and Prime Minister Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X