കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം എംഎല്‍എ എ വിന്‍സെന്റിന് ജാമ്യം...ഇത് കേസ് പീഡനമല്ല..! പൊതുമുതൽ നശിപ്പിച്ചു..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തരപുരം: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അഴിയെണ്ണുന്ന എ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം. പീഡനക്കേസില്‍ അല്ല എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ബാലരാമപുരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് എതിരായ സമരം ഉദ്ഘാടനം ചെയ്ത്, പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്ന കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസ് നിലനില്‍ക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ആണ് എംഎല്‍എയ്ക്ക് ജാമ്യം നല്‍കിയത്.

ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല..?? കാവ്യ മാധവൻ മൂന്നാം ഭാര്യയോ !! മഞ്ജു അറിഞ്ഞിരുന്നില്ല...?ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല..?? കാവ്യ മാധവൻ മൂന്നാം ഭാര്യയോ !! മഞ്ജു അറിഞ്ഞിരുന്നില്ല...?

vincent

ബാലരാമപുരം ദേശീയ പാതക്കരികില്‍ സ്ഥിതി ചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളയിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരേ ആയിരുന്നു സമരം. സമരം നടത്തിയതിന് വിന്‍സെന്റ് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം, സ്ത്രീപീഡന കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.

English summary
A Vincent, MLA of Kovalam has got bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X